ആര്.എസ്.എസ് വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ്
നാഗ്പൂര്‍: ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പടര്‍ത്താനാണ് ആര്.എസ്.എസും പാകിസ്താനും ഒരുപോലെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഭരണകാലത്തുള്ളതുപോലെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന നയമാണ് ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റാനാണ് പാകിസ്താന് ശ്രമിക്കുന്നതെന്ന ആരോപണം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.
മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത വാര്‍ധാ ജില്ലയിലെ സേവാഗ്രാമത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുര്‍ജേവാല.
ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് നേര് വിപരീതമായാണ് ആര്.എസ്.എസ് ആശയങ്ങള്‍. ബ്രിട്ടീഷുകാരെ പോലെ രാജ്യത്ത് നിന്ന് ആര്.എസ്.എസുകാരേയും തുരത്തുകയെന്നതാണ് മഹാത്മാ ഗാന്ധിയും കോണ്‍ഗ്രസും ലക്ഷ്യം വച്ചിരുന്നത്. ഏതെങ്കിലും ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യാന്‍ ഇന്നുവരെ സംഘ്പരിവാറിന് കഴിഞ്ഞിട്ടില്ല. അക്രമം, സാമൂഹിക ധ്രുവീകരണം, വെറുപ്പ്, ജനങ്ങളെ വേര്‍തിരിക്കല്‍ തുടങ്ങിയവയാണ് സംഘ്പരിവാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."