പാമോയില്‍ ഇറക്കുമതി നിരോധനം നീക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്ന വ്യവസായികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നിരോധനം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.
കേരളത്തിലെ തുറമുഖങ്ങള്‍ വഴി പാമോയിലോ പാമോലിന്‍ ഓയിലോ ഇറക്കാന്‍ അനുവദിച്ചാല്‍ അത് കേരളത്തിലെ ദരിദ്രരും ചെറുകിടക്കാരുമായ നാളികേര കൃഷിക്കാരെ കൂടുതല്‍ പ്രയാസത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാമോയില്‍ ഇറക്കുമതി നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലയിടിക്കുമെന്ന് കണ്ടാണ് കേരള തുറമുഖങ്ങളില്‍ 2007 ഡിസംബര്‍ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കേരളത്തിലെ തുറമുഖങ്ങളിലുള്ള നിരോധനം ദക്ഷിണേന്ത്യയിലെ മറ്റു തുറമുഖങ്ങള്‍ക്കും ബാധകമാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."