രാജസ്ഥാനില്‍ ബി.ജെ.പിക്ക് യാത്രയയപ്പ് നല്‍കാനുള്ള സമയമായെന്ന് സച്ചിന്‍ പൈലറ്റ്
ജെയ്പൂര്‍: രാജസ്ഥാനില്‍ ബി.ജെ.പിക്ക് യാത്രയയപ്പ് നല്‍കാനുള്ള സമയമായെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പി ഭരണത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ നില അത്യന്തരം പരിതാപകരമായ അവസ്ഥയിലേക്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രാജസമന്ദിലെ ഛര്‍ബുജില്‍ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് മുഖ്യമന്ത്രി വസുന്ധര രാജെ ജനങ്ങള്‍ക്ക് നല്‍കിയത് വലിയ പ്രതീക്ഷകളായിരുന്നു. ഇതില്‍ വിശ്വസിച്ചാണ് അവരെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവരുടെ ഭരണത്തില്‍ കര്‍ഷകരും കാര്‍ഷിക മേഖലകളും വലിയ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തിയത്.
ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ 92 കര്‍ഷകരാണ് സംസ്ഥാനത്ത് കടബാധ്യതയും കൃഷിനാശത്തിലുംപെട്ട് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച കാരണം കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. മുഖ്യമന്ത്രി നടത്തിയ ഗൗരവ് യാത്ര യഥാര്‍ഥത്തില്‍ കര്‍ഷകരുടെ ശവഘോഷയാത്രയായിരുന്നുവെന്ന് പറയുന്നതായിരിക്കും നല്ലതെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."