HOME
DETAILS

ആധാര്‍ ഒഴിവാക്കല്‍

  
backup
October 01 2018 | 18:10 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം. 

15 ദിവസത്തിനകം ഇതുസംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് യു.ഐ.ഡി.എ.ഐ (യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശം നല്‍കിയത്.
ടെലികോം സേവനങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യു.ഐ.ഡി.എ.ഐയുടെ തീരുമാനം.
ഒക്ടോബര്‍ 15ന് മുന്‍പ് ഇതുസംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ അല്ലെങ്കില്‍ എക്‌സിറ്റ് പ്ലാന്‍ ലഭ്യമാക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.
എയര്‍ടെല്‍, ജിയോ, വൊഡാഫോണ്‍-ഐഡിയ, ബി.എസ്.എന്‍.എല്‍ കമ്പനികള്‍ക്ക് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ട്.
ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ വേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ മൊബൈല്‍ കണക്ഷനും മറ്റും പഴയരീതി സ്വീകരിച്ചാല്‍ മതിയാകും. ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ ഉപഭോക്താവിന് ഡി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കമ്പനികളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് പദ്ധതി തയാറാക്കുമെന്നും യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷണ്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  13 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  39 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  44 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago