മുത്വലാഖ്: സി.പി.എം സ്ത്രീപക്ഷത്തെന്നു കോടിയേരി
കണ്ണൂര്‍: മുത്വലാഖ് വിഷയത്തില്‍ സി.പി.എം സ്ത്രീപക്ഷത്താണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എം അനുഭാവമുള്ള ന്യൂനപക്ഷ സാംസ്കാരിക സമിതി കോര്‍ഡിനേഷന്‍ കമ്മിറ്റി 'മുഖ്യധാരാ രാഷ്ട്രീയവും മുസ്ലിം ന്യൂനപക്ഷങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. മുത്വലാഖിനെതിരായി മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നുവരുമ്പോള്‍ സി.പി.എം സ്ത്രീകള്‍ക്കൊപ്പമായിരിക്കും.
സ്ത്രീകള്‍ക്കു പ്രാധാന്യം നല്കുന്ന മതമാണു ഇസ്ലാം. എന്നാല്‍ മുത്വലാഖ് വിഷയത്തെ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റുന്നതു ശരിയല്ല. ഒരുമതത്തെ ആക്രമിക്കുന്ന വിധത്തിലാണ് ഈ വിഷയത്തെ പ്രചരിപ്പിക്കുന്നത്.
വിഷയത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. കരിനിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. കശ്മിരില്‍ വിദ്യാര്‍ഥികള്‍ സൈന്യത്തിനെതിരേ കല്ലെറിയാനുള്ള സാഹചര്യം കരിനിയമങ്ങള്‍ ഉണ്ടാക്കിയതാണെന്നും കോടിയേരി വ്യക്തമാക്കി. റിട്ട. ജഡ്ജി എം.എ നിസാര്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, ഡോ. എം.എ സിദ്ദീഖ്, പി. ജയരാജന്, സഹീദ് റൂമി, ഒ.വി ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."