പറക്കാനൊരുങ്ങിയ വിമാനത്തിന്റെ ചിറകില്‍ കയറിയയാളെ അറസ്റ്റ് ചെയ്തു
നെവാദ(യു.എസ്): പറന്നുയരാനൊരുങ്ങുന്ന യാത്രാവിമാനത്തിന്റെ ചിറകില്‍ കയറിപ്പറ്റിയയാളെ അറസ്റ്റ് ചെയ്തു. യു.എസിലെ നെവാദയിലുള്ള ലാസ് വെഗാസ് മക്കാരന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം.
ഒറിഗണിലെ പോര്‍ട്ട്ലാന്‍ഡിലേക്കു പോകാന്‍ തയാറായ അലാസ്ക എയര്‍ലൈന്‍സ് വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിയത്. റണ്‍വേ വിടാറായപ്പോഴാണ് ഇയാള്‍ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ കണ്ട്രോള് ടവറില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലിസും വിമാനത്താവള അധികൃതരും സ്ഥലത്തെത്തിയപ്പോള്‍ യുവാവ് വിമാനച്ചിറകിലൂടെ നടക്കുകയായിരുന്നു. വിമാനയാത്രക്കാര്‍ ഷെയര്‍ ചെയ്ത ഇതിന്റെ വിഡിയോ വൈറലായിരിക്കുകയാണ്. പൊലിസ് എത്തിയതോടെ ഷൂ അഴിച്ച് മുകളിലേക്ക് കയാറാന്‍ ശ്രമിച്ച യുവാവ് ബാലന്‍സ് തെറ്റി റണ്‍വേയിലേക്കു വീഴുകയായിരുന്നു. ഉടന്‍ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു. യുവാവിന് മനോരോഗമുള്ളതായി സംശയിക്കുന്നുവെന്ന് പൊലിസ് വക്താവ് കെന്‍ നോഗ്ലേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."