വരുന്നത് സഊദി ചരിത്രത്തിലെ ഭീമന് ബജറ്റ്;
സാമ്പത്തിക രംഗം ശക്തമെന്ന് ധനമന്ത്രി
റിയാദ്: വരാന്‍ പോകുന്നത് രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റായിരിക്കുമെന്ന് സഊദി ധനമന്ത്രി. അടുത്ത വര്‍ഷത്തെ പുതിയ ബജറ്റിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് മൂന്നു മാസം മുന്‍പ് തന്നെ സഊദി ബജറ്റിന്റെ വിശദാംശങ്ങള്‍ പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത് വിശദീകരിക്കുന്നത്. അടുത്ത വര്‍ഷം അവതരിപ്പിക്കുന്ന ബജറ്റ് സഊദിയുടെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് വെളിപ്പെടുത്തുന്നതായിരിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രകാരം 978 ബില്യന്‍ റിയാല്‍ വരവും 1,106 ബില്യന്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് പുതുവര്‍ഷ ബജറ്റ്. അതേസമയം 128 ബില്യന്‍ കമ്മിയും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. നടപ്പുവര്‍ഷത്തില്‍ 195 ബില്യന്‍ റിയാല്‍ കമ്മി പ്രതീക്ഷിച്ചിരുന്നത് അടുത്ത വര്‍ഷം 128 ബില്യനാക്കി കുറക്കാനായി. കമ്മി ഇനത്തില്‍ 11 ശതമാനം കുറവു വന്നതും സാമ്പത്തിക സ്ഥിതിയുടെ തിരിച്ചു വരവാണ് സൂചിപ്പിക്കുന്നത്.
രാജ്യത്തെ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നതുമായിരിക്കും പുതിയ ബജറ്റെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. പെട്രോളിതര വരുമാനം മുഖ്യമായും പ്രതീക്ഷിക്കുന്ന ബജറ്റ് സഊദി വിഷന്‍ 2030 നെ ലക്ഷ്യമാക്കിയായിരിക്കും മുന്നേറുക. 978 ബില്യന്‍ ചെലവും 783 ബില്യന്‍ വരവും കണക്കാക്കിയതായിരുന്നു നടപ്പുബജറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."