HOME
DETAILS

ഇന്തോനേഷ്യയില്‍ തിരച്ചില്‍ തുടരുന്നു

  
backup
October 01 2018 | 18:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

 

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലവൈസിയയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരിമിത സൗകര്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടി. ദുരന്തമുണ്ടായി നാല് ദിവസം പിന്നിട്ടിട്ടും വിജന പ്രദേശങ്ങളുമായി ബന്ധപ്പെടാനോ അവശ്യ ചികിത്സകള്‍ നല്‍കാനോ പൂര്‍ണമായും സാധിച്ചിട്ടില്ല.
ഭൂചലനത്തിലും സുനാമിയിലുമായി 844 പേര്‍ മരിച്ചെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ഡോങ്കാല, ബലറോയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ മരണ സംഖ്യ ആയിരം പിന്നിടുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പലുവിലെ കൂട്ടക്കുഴിമാടത്തില്‍ നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ അടക്കി. ആയിരത്തില്‍ കൂടുതല്‍ പേരെ അടക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഊര്‍ജ, ഇന്ധന ലഭ്യതകളില്ലാത്തത് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലുവിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധത്തിനായി ആളുകള്‍ കിലോമീറ്ററുകള്‍ വരിനില്‍ക്കുന്നുണ്ടെന്ന് റെഡ്‌ക്രോസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവരെ മികച്ച ചികിത്സയ്ക്കായി പലുവില്‍ നിന്ന് കൊണ്ടുപോവാന്‍ ദിവസം ഒരു വിമാനം മാത്രമാണ് സര്‍വിസ് നടത്താനാവുന്നത്.
നൂറുകണക്കിന് പേര്‍ ഇപ്പോള്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും മണ്ണിന്റെയും ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ദേശീയ ദുരന്ത നിവരാണ ഏജന്‍സി വക്താവ് സുടോപോ പര്‍വോ നഗ്രോഹോ പറഞ്ഞു. ആശയ സംവേദനസൗകര്യവും ഉപകരങ്ങളുടെ ലഭ്യതയും കുറവാണ്. നിലവിലുള്ള സൗകര്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് അപര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ഭക്ഷണം, വെള്ളം, ഇന്ധനം ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കപ്പെടുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. അവശ്യ വസ്തുക്കള്‍ മോഷ്ടിക്കുന്നത് തടയാനായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം പൊലിസും സഞ്ചരിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഇന്തോനേഷ്യയില്‍ നിരന്തരമായി ഭൂചലനമുണ്ടാവുന്നത് ഫലപ്രദമായ മുന്നറിയിപ്പു സംവിധാനം ഒരുക്കാനാവാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. 2004ല്‍ സുമാത്രയിലുണ്ടായ ഭൂകമ്പവും സുനാമിയും ഇന്തോനേഷ്യയില്‍ മാത്രം 1,20,000 പേര്‍ മരിക്കാനിടയാക്കിയിരുന്നു. ഇത്തവണ ഭൂകമ്പം ഉണ്ടായ ഉടനെ കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രമായ ബി.എം.കെ.ജി സൂനാമി മുന്നറിയിപ്പ് നല്‍കുകയും 34 മിനുറ്റിനുശേഷം പിന്‍വലിക്കുകയും ചെയ്തു.
മുന്നറിയിപ്പു പിന്‍വലിച്ചതിനു പിന്നാലെ ആഞ്ഞടിച്ച സുനാമിയാണു കനത്ത നാശം വിതച്ചത്. സുനാമിത്തിരകള്‍ കരയില്‍ ആഞ്ഞടിക്കും മുന്‍പ് കടലില്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗമാര്‍ജിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണു പാലു ദുരന്തം തെളിയിക്കുന്നത്. ദുരന്തനിവാരണത്തിലും രാജ്യം ഏറെ പിന്നിലാണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയില്‍ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ രക്ഷിക്കാന്‍ കഴിയുന്ന വലിയ ഉപകരണങ്ങളൊന്നുമില്ല.
പാലുവില്‍ മാത്രം 17,000 പേര്‍ ഭവനരഹിതരായി. 5,700 കുട്ടികളാണു ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.
വെള്ളിയാഴ്ച വൈകിട്ടാണ് മധ്യസുലവെസിയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിറകെ ദ്വീപിലെ പ്രധാന നഗരമായ പാലുവിനെ വിഴുങ്ങി സുനാമിയുമെത്തുകയായിരുന്നു. ഇരുപതടിയോളം ഉയരത്തിലാണ് നഗരത്തില്‍ സുനാമിത്തിര അടിച്ചുകയറിയത്. ഇവിടെ പതിനായിരത്തോളം വീടുകളും, ആശുപത്രികള്‍, പള്ളികള്‍, വ്യാപാരകേന്ദ്രങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങളും പാടെ തകര്‍ന്നിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  22 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago