വിശ്രമം ആവശ്യമാണ്: പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതിന്റെ സൂചന നല്കി കമല്‍നാഥ്
ഭോപ്പാല്‍: രാജിവെച്ചേക്കുമെന്ന സൂചന നല്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ്. അല്‍പ്പം വിശ്രമിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു പദവിയിലെത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ തന്നെ ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞെന്നും ഇനി വീട്ടിലിരിക്കാന്‍ ഒരുക്കമാണ്-കമല്‍നാഥ് പറഞ്ഞു. ഛിന്ദ്വാരയില് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചത്.
സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ രണ്ട് സ്ഥാനങ്ങളും വഹിക്കുന്ന കമല്‍നാഥ് മധ്യപ്രദേശിലെ 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കള്‍ വരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇത്തരമൊരു സമ്മര്‍ദ്ദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയം വിടുകയാണെന്ന സൂചന കമല്‍നാഥ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."