HOME
DETAILS
MAL
എസ്റ്റേറ്റ് ഭൂമിയില്‍നിന്നും വ്യാപക മരംമുറിയെന്ന്
backup
October 02 2018 | 00:10 AM
കാട്ടിക്കുളം: തിരുനെല്ലിയില്‍ എസ്റ്റേറ്റ് ഭൂമിയില്‍നിന്നും വ്യാപക മരംമുറി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇടനിലക്കാര്‍ മരംമുറിച്ചു കടത്തുന്നതെന്നാണ് ആരോപണം.
നിലവില്‍ നോര്‍ത്ത് വനം ഡിവിഷന് മാനന്തവാടി ഫോറസ്റ്റ് ഡിവിഷന് ഓഫിസില്‍ നിന്നാണ് മരംമുറിക്കാനുള്ള അനുവാദം നല്‍കുന്നത്. ബ്രഹ്മഗിരി എസ്റ്റേറ്റില്‍ നിന്ന് അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയടക്കം പാവപെട്ട തൊഴിലാളികള്‍ക്കെതിരേ വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തോല്പെട്ടി നരിക്കല്ല് എസ്റ്റേറ്റില്‍ വ്യാപക മരംമുറി ഇപ്പോഴും നടക്കുന്നുണ്ട്.
റവന്യു മിച്ചഭൂമിയിലേതടക്കം വന്‍ വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ചുകടത്തുന്നുന്നത്. നിലവില്‍ മരംമുറിക്കാന്‍ അനുവാദമില്ലെന്നിരിക്കെയാണ് മിച്ചഭൂമിയിലേതടക്കം മരംമുറിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."