പ്രൊജക്ട് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം
തൊടുപുഴ: പ്രോജക്ട് ആന്‍ഡ് കണ്സ്ട്രക്ക്ഷന്് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ആറാം ജില്ലാ വാര്‍ഷികസമ്മേളനം 28, 29 തീയതികളില്‍ അടിമാലിയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ കെട്ടിടനിര്മാണമടക്കമുള്ള നിര്‍മാണമേഖലയിലും അനുബന്ധ മേഖലകളിലും തൊഴിലെടുക്കുന്ന 17000 പേരാണ് യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. നിര്‍മാണ മേഖലയില്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സമ്മേളനം നടക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാവശ്യമായ പ്രക്ഷോഭസമരങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിന് സമ്മേളനം തീരുമാനമെടുക്കും. 250 പ്രതിനിധികളാണ് രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിനു തുടക്കം കുറിച്ച്് 7000 തൊഴിലാളികളെ അണിനിരത്തി 28ന് രാവിലെ 10 ന്് പ്രകടനം നടക്കും.
പ്രകടനത്തിനു ശേഷം ചേരുന്ന പൊതുസമ്മേളം വൈദ്യുതി മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ ് മൂന്നിന് ദേവികുളം കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം പ്രൊജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വി ജോസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ല ജോയിന്റ് സെക്രട്ടറി ടി. ആര് സോമന്, യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് പി. ജെ. ഉലഹന്നാന്, ജില്ല കമ്മിറ്റിയംഗം എം. ഭാസുരന്‍, തൊടുപുഴ ഏരിയ സെക്രട്ടറി എ. ജി സുകുമാരന്‍, പ്രസിഡന്റ് വി. ബി. ദിലീപ്കുമാര് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."