HOME
DETAILS
MAL
ഛത്തിസ്ഗഡിനും ആന്ധ്രയ്ക്കും പുതിയ ഗവര്‍ണര്‍മാര്‍
backup
July 16 2019 | 19:07 PM
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിന് പിന്നാലെ ആന്ധ്രയിലും ഛത്തിസ്ഗഡിലും ഗവര്‍ണര്‍മാരെ മാറ്റി. ഛത്തിസ്ഗഡ് ഗവര്‍ണറായി നിലവിലെ രാജ്യസഭാ അംഗം അനസൂയ യൂകിയെയും ആന്ധ്രാപ്രദേശ് ഗവര്‍ണറായി ബി.ജെ.പി നേതാവ് ബിശ്വ ഭൂഷണ് ഹരിചന്ദനെയും നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കി.
മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനാണ് ഛത്തിസ്ഗഡ് ഗവര്‍ണറുടെ അധിക ചുമതല നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബല്‍റാം ദാസ് ടാന്ഡന് മരിച്ച ഒഴിവിലായിരുന്നു അധിക ചുമതല.
2022വരെ രാജ്യസഭാ കാലാവധിയിരിക്കെയാണ് അനസൂയയെ ഛത്തിസ്ഗഡ് ഗവര്‍ണറാക്കുന്നത്. ഗോത്രവര്‍ഗ സമുദായത്തില്‍പെട്ട അംഗംകൂടിയാണ് അനസൂയ.
ഇ.എസ്.എല്‍ നരസിംഹന്റെ പിന്‍ഗാമിയായാണ് ബിശ്വ ഭൂഷണ് ആന്ധ്രാ ഗവര്‍ണറാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."