പി.ഡബ്ല്യു.ഡി റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് തിരുവഞ്ചൂര്‍
കൊല്ലാട്: കോട്ടയം നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു. പള്ളം-പുതുപ്പള്ളി പി.ഡബ്ല്യു.ഡി റോഡിലെ നാല്ക്കവല-എരമല്ലൂര്‍ റോഡ് ഒരുവര്‍ഷമായി തകര്‍ന്നുകിടക്കുകയാണ്. പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
പരുത്തുംപാറ-കൊല്ലാട് പി.ഡബ്ല്യു.ഡി റോഡ് ഉന്നതനിലവാരത്തില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി ചെയ്യണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സിബി ജോണ്‍ അധ്യക്ഷത വഹിച്ചു. ജോണി ജോസഫ്, എം.പി. സന്തോഷ്കുമാര്‍, എന്‍.എസ് ഹരിശ്ചന്ദ്രന്, ഗിരിജ തുളസീധരന്‍, ആനി മാമന്, തങ്കമ്മ മര്‍ക്കോസ്, ടി.ടി ബിജു, ഉദയകുമാര്‍, ബിന്ദു സന്തോഷ്കുമാര്‍, ഷീനാ ബിനു, സാബു പള്ളിവാതുക്കല്‍, തമ്പാന് മര്‍ക്കോസ്, എം.എന്‍. ബിജു, വത്സല അപ്പു, കെ.എസ് സുശാന്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."