സി.പി.ഐയുടെ കാല്‍നട ജാഥയ്ക്ക് തുടക്കം
കയ്പമംഗലം :'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാല്‍നട ജാഥയ്ക്ക് എടത്തിരുത്തിയില്‍ നിന്നും ഉജ്ജ്വലമായ തുടക്കം.
എടമുട്ടം പുളിഞ്ചോടില്‍ നിന്നും ആരംഭിച്ച കാല്‍നട ജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.ശ്രീകുമാര്‍, കെ.ജി ശിവാനന്ദന്, പി.വി മോഹനന്, കെ.എസ് ജയ, ടി.പി രഘുനാഥ്, കെ.സി ശിവരാമന് സംസാരിച്ചു. സി,പി ഐ മണ്ഡലം സെക്രട്ടറി പി.വി.മോഹനന് ക്യാപ്റ്റനും ജില്ലാ കമ്മിറ്റിയംഗം കെ.എസ്.ജയ വൈസ് ക്യാപ്'റ്റനും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.രഘുനാഥ് മാനേജറുമായുള്ള ജാഥ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി 4 ന് അഴീക്കോട് സമാപിക്കും. അലുവത്തെരുവില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന ജാഥയുടെ ഇന്നത്തെ സമാപനം പെരിഞ്ഞനത്താണ്.സി പി ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും ജാഥയെ അനുഗമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."