ആലത്തൂര്‍ താലൂക്ക് ആശുപത്രി മാതൃശിശു വിഭാഗം ഉദ്ഘാടനം ഇന്ന്
ആലത്തൂര്‍: താലൂക്കാശുപത്രിയിലെ പുതുതായി നിര്‍മിച്ച മാതൃശിശു വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. 2.44 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം നിര്‍മിച്ചത് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായാണ്. പഴയ പ്രസവ വാര്‍ഡ് കെട്ടിടം പൊളിച്ചു മാറ്റിയാണ് ഇത് പണിതത്. നബാര്‍ഡിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പുതിയ മെഡിക്കല്‍ വാര്‍ഡ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കും. പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ. ബാലനാണ് ഉദ്ഘാടകന്‍. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായ ഒന്‍പതു ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ശിശു സൗഹൃദ വാര്‍ഡിന്റെ ഉദ്ഘാടനം അന്ന് തന്നെ പി.ജെ. ബിജു എം.പി നിര്‍വഹിക്കും. എം.എല്‍.എ കെ.ഡി. പ്രസേനന്‍ അധ്യക്ഷനാവും.
പാലക്കാട് ജില്ലയിലെ ഏറ്റവും തിരക്കേറിയ താലൂക്കാശുപത്രിയാണ് ആലത്തൂരിലേത്. താലൂക്കിലെ എല്ലാ പഞ്ചായത്തുകളില്‍നിന്നുമുള്ള പിന്നോക്കാവസ്ഥയിലുള്ള ജനങ്ങളുടെ ആശ്രയ കേന്ദ്രമാണിത്. ഇവിടം കഴിഞ്ഞാല്‍ തൃശൂര്‍, പാലക്കാട് മെഡിക്കല്‍ കോളജുകളെ ചികിത്സക്കായി ആശ്രയമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."