HOME
DETAILS

ഭാര്യക്ക് നഷ്ടമായ സീറ്റ് തിരിച്ച് പിടിച്ചതിന്റെ സന്തോഷത്തില്‍ മുസ്തഫ

  
backup
December 16 2020 | 12:12 PM

local-election-news-pattambi

പട്ടാമ്പി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പട്ടാമ്പി നഗരസഭ കിഴായൂര്‍ 14 ാം വാര്‍ഡില്‍ യു.ഡി.എഫ് മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് ഇരട്ടി മധുരം.എല്‍.ഡി.എഫിന് തിരിച്ചടിയായി മുസ്ലിം ലീഗ് സീറ്റില്‍ മുസ്തഫ എന്ന മുത്തുട്ടിയാണ് 46 വോട്ടിന് ജയിച്ചത്. 328 വോട്ട് മുസ്തഫക്ക് ലഭിച്ചു.

കഴിഞ്ഞ തവണ വനിതാവാര്‍ഡായിരുന്ന തെരഞ്ഞെടുപ്പില്‍ മുസ്തഫയുടെ ഭാര്യ ഫാത്തിമയാണ് ഈ സീറ്റില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ കുറഞ്ഞ വോട്ടിന് പരാജയപ്പെട്ടു. മുന്നണികള്‍ക്കിടയിലെ അസ്വാരസ്യങ്ങളായിരുന്നു പരാജയത്തിന് ഇടയാക്കിയത്. അത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണം സി.പി.എമ്മിനായിരുന്നു.

എന്നാല്‍ ഇത്തവണ വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് എതിരായി യു.ഡി.എഫ് വിമതനായി മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മര്‍ കിഴായൂര്‍ മത്സരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. അത് കൊണ്ട് തന്നെ പാര്‍ട്ടിക്കെതിരായി നിയമലംഘനം നടത്തിയതിനാല്‍ ഉമ്മര്‍ കിഴായൂരിനെ യു.ഡി.എഫില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി പുറത്താക്കിയിരുന്നു. അതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യു.ഡി.എഫിനെതിരെ ഉമ്മര്‍ കിഴായൂര്‍ മത്സര രംഗത്ത് ഇറങ്ങി.

എന്നാല്‍ ഇത് സി.പി.എമ്മിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കള്‍ക്ക ഉണ്ടായിരുന്നത്. അതെ സമയം യു.ഡി.എഫിന് ഈ വാര്‍ഡില്‍ ഉമ്മര്‍ കിഴായൂരിന്റെ സ്ഥാനാര്‍ഥിത്വം ആശങ്കകള്‍ക്കും വഴിവെച്ചു.  മുന്നണികളുടെയും അംഗങ്ങളുടെയും കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് 328 വോട്ടുകള്‍ ലഭിച്ച് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മുസ്തഫയുടെ വിജയം പുറത്ത് വന്നത്. അത് കൊണ്ട് തന്നെ യു.ഡി.എഫിന് നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിച്ച് ചരിത്രം കുറിച്ചു.

എന്നാല്‍ ഇതിനെല്ലാം പുറമെ കഴിഞ്ഞ പത്തുവര്‍ഷത്തെ വികസന മുരടിപ്പ് കാരണം കിഴായൂര്‍ 14 ാം വാര്‍ഡിലെ വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരണവുമായി രംഗത്ത് വന്നതും മുന്നണികള്‍ക്കിടയില്‍ ആശങ്കഉണ്ടാക്കിയുരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണസമയങ്ങളില്‍ മുന്നണികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വികസനങ്ങള്‍ നടത്തുമെന്ന ഉറപ്പിന്‍ മേലാണ് വോട്ട് ബഹിഷ്‌കരണത്തില്‍ നിന്നും വാര്‍ഡിലെ വോട്ടര്‍മാര്‍ പിന്‍മാറിയത്. വിമതസ്ഥാനാര്‍ഥിയായി മത്സരിച്ച ഉമ്മര്‍ കിഴായൂരിന് 268 വോട്ടും,എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബഷീറിന് 282 വോട്ടും, എന്‍.എഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബാബു കൂരിയാട്ടിന് 21 വോട്ടും ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago