മുക്കം നഗരസഭ ആര് ഭരിക്കുമെന്ന് ലീഗ് വിമതന് തീരുമാനിക്കും
മുക്കം: ആര് ഭരിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്ന മുക്കം നഗരസഭയില്‍ നിര്‍ണായകമാവുക മുസ്ലിം ലീഗ് വിമതന്റെ നിലപാട്. 30 ആം ഡിവിഷനായ ഇരട്ടക്കുളങ്ങരയിലാണ് മുസ്ലിം ലീഗ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് വിജയിച്ചിരിക്കുന്നത്. ഒപ്പം ആറാം ഡിവിഷനായ നെല്ലിക്കാപൊയിലിലും എട്ടാം ഡിവിഷനായ നീലേശ്വരത്തും വിജയിച്ച ബി.ജെ.പിയുടെ നിലപാടും നിര്‍ണായകമാവും.
എല്‍.ഡി.എഫിനും യു.ഡി.എഫിനും 15 സീറ്റുകള്‍ വീതമാണ് മുക്കത്ത് ലഭിച്ചത്. ഇരു മുന്നണികളേയും പിന്തുണക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ബി.ജെ.പി വിട്ടു നിന്നാല്‍ യു.ഡി.എഫ് വിമതന് പിന്തുണക്കുന്നവര്‍ ഭരണത്തിലേറും. ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിമതനായി വിജയിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് പറഞ്ഞു. അതിനിടെ എല്‍.ഡി.എഫും യു.ഡി.എഫും അപ്രതീക്ഷിതമായി ചില വാര്‍ഡുകളില്‍ പരാജയം നേരിടുകയും ചെയ്തിട്ടുണ്ട്.
ഒന്നാം വാര്‍ഡായ നടുകില്‍ സി.പി.എം സ്ഥാനാര്‍ഥിയായ സത്യനാരായണന് വിജയിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. മൂന്ന് തവണ ജനപ്രതിനിധിയായ പി.കെ മുഹമ്മദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അഞ്ചാം ഡിവിഷനായ തോട്ടത്തിന്‍കടവിലെ വിജയം ഇടത് മുന്നണിക്ക് അഭിമാന നേട്ടമായി മാറി. സി.പി.എം വിമത സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് ഇവിടെ സി.പി.എം വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."