HOME
DETAILS

എസ്.ഡി.പി.ഐ പിന്തുണയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി: വിവാദമായ കുമ്മങ്കോട് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് ജയം

  
backup
December 16 2020 | 15:12 PM

ldf-candidate-backs-sdpi-league-candidate-wins-in-controversial-kummankode-ward

നാദാപുരം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എസ്.ഡി.പി.ഐ പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് വിവാദമായ നാദാപുരം പതിനേഴാം വാര്‍ഡായ കുമ്മങ്കോട് ലീഗ് സ്ഥാനാര്‍ഥി സുമയ്യ പാട്ടത്തില്‍ 113 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ ബംഗ്ലത്ത് മുഹമ്മദ് 259 വോട്ടിനാണ് ഇവിടെ വിജയിച്ചത്.

എസ്.ഡി.പി.ഐ പിന്തുണ ആദ്യം എല്‍.ഡി.എഫ് നേതൃത്വം തള്ളിയെങ്കിലും തങ്ങളോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് പിന്തുണ നല്‍കിയതെന്ന വാദവുമായി എസ്.ഡി.പി.ഐയും രംഗത്തെത്തി. ഇരു കൂട്ടരും സജീവമായാണ് ഈ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചതെങ്കിലും വിജയിക്കാനായില്ല. തങ്ങള്‍ ഇടതു പക്ഷത്തിനു പരസ്യ പിന്തുണ നല്‍കിയതായി എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വവും സമ്മതിച്ചിരുന്നു. തങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമുള്ളത് കൊണ്ടാണ് ഇവിടെ ഇടതു സ്വതന്ത്രക്ക് പിന്തുണ നല്‍കിയെതെന്നാണ് നേതാക്കള്‍ പറഞ്ഞത്.

സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിയ ഈ വാര്‍ഡില്‍ കനത്ത പോരാട്ടമാണ് നടന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളിലും വോട്ട് ചെയ്യിക്കുന്നതിലും ഇരു കൂട്ടരും കൊണ്ടുപിടിച്ച പ്രവര്‍ത്തനമാണ് നടത്തിയത്. വിജയം ഉറപ്പിച്ച മട്ടിലായിരുന്നു ഇവിടെ എല്‍.ഡി. എഫ്.
അതിനിടെ ഫലപ്രഖ്യാപനത്തിനു തലേദിവസം ഇടത് സ്ഥാനാര്‍ഥിയുടെ വിജയഗാനം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പാട്ടില്‍ മുസ്ലിം ലീഗ് സെക്രട്ടറി റഹ്മത്ത് ചിറക്കലിനെയും മഹല്ല് ഖാസിയേയും പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചത് വീണ്ടും വിവാദത്തിനിടയാക്കി. ഇടത് എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഇതെന്ന് യു.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago