ഇന്തോനേഷ്യയില്‍ പിടിയിലായ കപ്പല്‍ വിട്ടുകിട്ടുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയില്ല
കുമ്പള (കാസര്‍കോട്): ഇന്തോനേഷ്യയില്‍ പിടിയിലായ കപ്പലിലെ 22 ഇന്ത്യക്കാരടക്കം നാല് മലയാളികള്‍ അതീവ സുരക്ഷിതരെന്ന് കപ്പലിലെ ജീവനക്കാരനായ ഉപ്പള നയാബസാര്‍ പാറക്കട്ട സ്വദേശി മൂസ കുഞ്ഞി പറഞ്ഞു.
കുമ്പള ആരിക്കാടി കൊപ്പളം പി.കെ നഗറിലെ കലന്തര്‍, കാസര്‍കോട് ചേരങ്കൈയിലെ അനുതേജ്, പാലക്കാട് പെരിഞ്ചിര സ്വദേശി വിപിന്‍രാജ് എന്നിവരാണ് കപ്പലിലെ മറ്റു മലയാളികള്‍. അതിര്‍ത്തി മാറി സഞ്ചരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഇന്തോനേഷ്യന്‍ നേവി എസ്.ജി പെഗാസസ് എന്ന കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്.
ആംഗ്ലോ ഈസ്റ്റണ്‍ ഷിപ്പ് മാനേജ്‌മെന്റ് സിങ്കപ്പൂര്‍ എന്ന പനാമ രജിസ്‌ട്രേഷന്‍ കപ്പലാണ് എസ്.ജി പെഗാസസ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചെയ്യാറുള്ള അറ്റകുറ്റ ജോലികള്‍ക്കായി സിങ്കപ്പൂര്‍ ഡ്രൈടോക്കില്‍ 10 ദിവസത്തെ ജോലി കഴിഞ്ഞ് ഫെബ്രുവരി എട്ടിനാണ് കപ്പല്‍ പുറത്തെത്തിച്ചത്.
പിറ്റേ ദിവസം ചരക്കു കയറ്റുന്നതിന് പുറപ്പെട്ട കപ്പല്‍ അല്‍പ്പം മാറി ഇന്തോനേഷ്യയുടെ കടലിലേക്ക് തെന്നിമാറിയതു കാരണമാണ് കപ്പല്‍ ഇന്തോനേഷ്യന്‍ നേവി പിടികൂടിയത്.
എന്നാല്‍ ജീവനക്കാര്‍ക്ക് യാതൊരു തരത്തിലുള്ള പ്രയാസവുമുണ്ടായിട്ടില്ല.
ജീവനക്കാര്‍ക്ക് അവരുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. പുറത്തു കടക്കുന്നതിനുള്ള ബുദ്ധിമുട്ട് മാത്രമാണ് നിലവിലുള്ളത്.
ഇന്തോനേഷ്യ പിടികൂടിയ കപ്പല്‍ വിട്ടുകിട്ടുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടങ്കിലും കപ്പല്‍ മോചിപ്പിക്കാന്‍ ഇന്തോനേഷ്യന്‍ നേവി തയാറാകാത്തതില്‍ ജീവനക്കാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്.
രാസപദാര്‍ഥങ്ങളുമായായി സിങ്കപ്പൂരിലേക്ക് പോയ കപ്പല്‍ അബദ്ധത്തില്‍ അതിര്‍ത്തി മാറി നങ്കൂരമിട്ട് അഞ്ചര മാസം പിന്നിട്ടിട്ടും കപ്പല്‍ മോചിപ്പിച്ച് കിട്ടുന്നതിനോ ജീവനക്കാരെ വിട്ടയക്കുന്നതിനോ ഇന്തോനേഷ്യ നേവി തയാറാകാത്തത് കേസ് കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ടാകാം എന്നാണ് ജീവനക്കാരുടെ പ്രതികരണം. അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കിയതോടെ രണ്ടാഴ്ച്ച മുന്‍പാണ് കേസ് കോടതിയുടെ മുന്‍പിലെത്തിയത്.
കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥന്മാരുമായി നിരന്തര ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. ഇന്തോനേഷ്യന്‍ നേവി ഉദ്യോഗസ്ഥര്‍ രണ്ടു തവണ കപ്പലിലുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."