സഊദിയിൽ ഞായറാഴ്ച മുതൽ വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ ഓട്ടോമാറ്റിക്കായി ചെക്ക് ചെയ്യുന്ന സംവിധാനം നിലവിൽ വരും
റിയാദ്: വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകളിൽ കൃത്രിമം കാട്ടുകയും മറ്റു കേടുപാടുകൾ കാര്യമാക്കാതെ വാഹനമോടിക്കുന്നവർ ജാഗ്രതൈ. രാജ്യത്ത് ഞായാറാഴ്ച മുതൽ ഇത്തരം നിയമ ലംഘനങ്ങൾ പിടികൂടാൻ പുതിയ സംവിധാനം പ്രവർത്തന ക്ഷമമാകുമെന്നു സഊദി ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകളിലെ കൃത്രിമം, വ്യക്തത ഇല്ലാത്ത നമ്പർ പ്ളേറ്റുകൾ അടക്കമുള്ളവാ കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനമാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരിക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് കൃത്രിമം കണ്ടെത്തുന്ന സംവിധാനം റോഡ് സുരക്ഷാ വിഭാഗത്തിലെ സ്‌പെഷ്യൽ ഫോഴ്‌സ് ആയിരിക്കും കൈകാര്യം ചെയ്യുക.
റോഡുകളിൽ നിർണ്ണയിക്കപ്പെട്ടതിനേക്കാൾ വേഗതയിൽ പോകുമ്പോൾ ഓവർസ്പീഡ് ക്യാമറകളുടെ കണ്ണിൽ പതിയാതിരിക്കുന്നതിനായി ചിലർ വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ പിടികൂടുന്നതിനാണ് നമ്പർ പ്ളേറ്റുകളിലെ കൃത്രിമം കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനം സജ്ജീകരിക്കുന്നത്. ട്രാഫിക് നിയമ ലംഘനം കുറക്കുന്നതിനായി അടുത്തിടെ സഊദി ട്രാഫിക് വിഭാഗം കൂടുതൽ പരിഷ്കരണങ്ങളാണ് പ്രാബല്യത്തിൽ വരുത്തിയത്. ഇതിന്റെ ഭാഗമായാണ് നൂതന സംവിധാനങ്ങൾ രാജ്യത്ത് കൊണ്ട് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."