യു.ഡി.എഫിനുണ്ടായ തിരിച്ചടി പരിശോധിക്കണം: കൊടിക്കുന്നില്‍
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്തതിനെക്കുറിച്ച് കെ.പി.സി.സി നേതൃത്വവും യു.ഡി.എഫും സമഗ്രമായി പരിശോധിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫിന് വിജയസാധ്യതയുണ്ടായിരുന്ന കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുംത്രിതല പഞ്ചായത്തുകളിലും ഉണ്ടായ തോല്‍വിയുടെ യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്തി ഉടന്‍ പരിഹാരം കാണണം.
സംസ്ഥാനത്ത് യു.ഡി.എഫിനുണ്ടായ തിരിച്ചടികളെക്കുറിച്ച് കൃത്യമായി വിലയിരുത്തി ഉന്നതതലത്തിലും പാര്‍ട്ടി തലത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ നേതൃത്വം തയാറാകണം.
തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ഇടതുമുന്നണി അഹങ്കരിക്കേണ്ട. ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ വിലപ്പോയില്ലെന്ന് എം.പി പറഞ്ഞു. പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനഹിതമനുസരിച്ച് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനം വിപുലപ്പെടുത്തണം. യു.ഡി.എഫില്‍ വോട്ടര്‍മാര്‍ക്കുണ്ടായിട്ടുള്ള അതൃപ്തിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടു പോകാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."