നവംബര്‍ ഒന്നുമുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും: മന്ത്രി
തൃശൂര്‍: സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീന്. ചാലക്കുടി ടൗണ്‍ഹാള്‍ പരിസരത്ത് ഗാന്ധിജയന്തി ജില്ലാ വാരാചരണവും പ്രളയാനന്തര പുനര്‍നിര്‍മാണവും തീവ്രശുചീകരണ യജ്ഞ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളിലും ഓഫിസുകളിലും ഗ്രീന്‍പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കും.
ഇന്ന് കേരളം നേരിടുന്ന എറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് മാലിന്യം പുറന്തള്ളല്‍. പ്രളയത്തെ ഒരുമിച്ചുനിന്നാണ് കേരളം നേരിട്ടത്. ഈ കൂട്ടായ്മ മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി. ചടങ്ങില്‍ ഭൂമിദാന സമ്മതപത്രം കൃഷിവകുപ്പുമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."