HOME
DETAILS

'ലൈഫി'ല്‍ തടഞ്ഞില്ല; ഇടതിന് നേട്ടം

  
backup
December 17 2020 | 04:12 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%a8

 


തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ഇടതുമുന്നണിക്ക് നേട്ടം. ഏറെ കോളിളക്കം സൃഷ്ടിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി വിവാദം യു.ഡി.എഫിനെ പിന്തുണച്ചില്ല. വടക്കാഞ്ചേരി നഗരസഭയില്‍ തന്നെ 21 ഡിവിഷനുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റമാണുണ്ടായത്. യു.ഡി.എഫിന് 16 സീറ്റുകളേ നേടാനായുള്ളൂ.
ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 29 സീറ്റില്‍ 24 സീറ്റും നേടി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടി. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് യു.ഡി.എഫിനു നേടാനായത്. 14 സീറ്റുകളും എല്‍.ഡി.എഫിനൊപ്പം നിന്നു. 86 ഗ്രാമപഞ്ചായത്തുകളില്‍ 65 എണ്ണം എല്‍.ഡി.എഫും 20 എണ്ണം യു.ഡി.എഫും ഒരെണ്ണം എന്‍.ഡി.എയും നേടി. 2015ല്‍ 18 പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ഭരണമുണ്ടായിരുന്നു.
ഏഴു മുനിസിപ്പാലിറ്റികളില്‍ അഞ്ചും എല്‍.ഡി.എഫിനൊപ്പം നിന്നു. രണ്ടു നഗരസഭകള്‍ യു.ഡി.എഫും നേടി. തൃശൂര്‍ കോര്‍പറേഷനില്‍ 55 സീറ്റില്‍ 24 സീറ്റുകള്‍ നേടി എല്‍.ഡി.എഫും 23 സീറ്റുകള്‍ നേടി യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒരു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് വിമതന്റെ പിന്തുണ കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പിക്ക് ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്‍.ഡി.എയുടെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി. ഗോപാലകൃഷ്ണന്‍ കുട്ടന്‍കുളങ്ങര സീറ്റില്‍ 241 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago