ബജ്‌റംഗ് ദള്‍ പോസ്റ്റുകള്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഫേസ്ബുക്ക് തലവന്‍
ന്യൂഡല്‍ഹി: ബജ്‌രംഗ് ദള്‍ പോസ്റ്റുകള്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ചീഫ് അജിത്ത് മോഹന്‍. ബജ്‌റംഗ് ദളിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അജിത് മോഹന്‍ വ്യക്തമാക്കി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കു മുന്നിലാണ് അജിത് ഇക്കാര്യം അറിയിച്ചത്. ബജ്‌റംഗ് ദളിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളോ അനുകൂലനിലപാടുകളോ നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്കിന്റെ ഫാക്ട് ചെക്കിങ്ങ് ടീം സ്ഥിരീകരിച്ചതായും അജിത് മോഹന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയെ അറിയിച്ചു.
ഫേസ്ബുക്കിന്റെ നിലപാടുമായി ബന്ധപ്പെട്ട് ഡല്‍ഹി അസംബ്ലിയുടെ പീസ് കമ്മിറ്റിയില്‍ അജിത് മോഹനോട് ഹാജരാവാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് തന്റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് പറഞ്ഞ് അജിത് മോഹന്‍ നിരസിക്കുകയായിരുന്നു.
ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയായ ബജ്‌രംഗ് ദളിനെ അനുകൂലിച്ചുകെണ്ടുള്ള നടപടികള്‍ ഫേസ്ബുക്ക് സ്വീകരിക്കുന്നുവെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണലാണ് പുറത്തു വിട്ടത്. ഭരണകക്ഷിയായ ബി.ജെ.പിയുമായി ബന്ധമുള്ള വലതുപക്ഷ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ ഫേസ്ബുക്കിന് ഉള്ള ആശങ്കകളാണ് ബജ്‌റംഗ് ദളിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ബജ്‌റംഗ് ദളിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെയും ജീവനക്കാരെയും അപകടത്തിലാക്കാമെന്ന ഭീതി ഫേസ്ബുക്കിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടകരമായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ സംഘം തന്നെ നേരത്തേ ടാഗ് ചെയ്ത സംഘടനയാണ് ബജ്‌രംഗ് ദള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."