സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം; പാലാരിവട്ടം മേല്‍പാലം സമര സമാപന ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാനൊരുങ്ങി സി.പി.ഐ
കൊച്ചി: എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം മുന്നണി ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുന്നു.
കഴിഞ്ഞ ദിവസം വൈപ്പിന്‍ ആര്‍ട്സ് കോളജിലാണ് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ രണ്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാന്‍ രാത്രിയോടെ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജന് ആശുപത്രിയിലെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു. വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറോളം തര്‍ക്കം തുടര്‍ന്നു. പിന്നീട് പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാലാരിവട്ടം മേല്‍പാല സമരത്തിന്റെ സമാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പി. രാജു തന്നെയാണ് അറിയിച്ചത്. കാരണമെന്തെന്ന് വ്യക്തമാക്കിയില്ലെങ്കിലും ജില്ലാ സെക്രട്ടറിയെ തന്നെ പരസ്യമായി തടഞ്ഞുവെക്കുന്നതിലേക്കെത്തിയ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായാണ് തീരുമാനം എന്നത് വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."