അല്‍ബിര്‍റ്: ബാപ്പു മുസ്ലിയാര് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍റ് പ്രീസ്കൂളുകളില്‍ മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കുട്ടികളുടെ വളര്‍ച്ച ശുദ്ധമാകുന്നത് ഇസ്ലാമിക ശരീഅത്തിന് അനുസരിച്ചാണെന്നും പ്രവാചക ജീവിതചര്യയിലൂടെ കുട്ടികളെ വളര്‍ത്തുന്ന ബൃഹത്തായ വിദ്യാഭ്യാസ പദ്ധതിയാണ് അല്‍ബിര്‍റ് പ്രദാനംചെയ്യുന്നതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
അല്‍ബിര്‍റ് ഇസ്ലാമിക് പ്രീ സ്കൂള്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച അല്‍ബിര്‍റ് സ്കൂള്‍ മാനേജ്മെന്റുകളുടെ ഏകദിന ശില്പശാല 'തഖ്വിയ 2018' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റി എഴുപതോളം സ്കൂള്‍ മാനേജ്മെന്റുകളുടെ പ്രതിനിധികളായി മുന്നൂറോളം പേര് പങ്കെടുത്ത സംഗമത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി.
ചെയര്മാന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഫൈസി കൂടത്തായി, എം.സി ഖമറുദ്ദീന് സംസാരിച്ചു. പ്രളയ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ച സ്കൂള്‍ മാനേജ്മെന്റുകള്‍ക്കുള്ള പ്രശസ്തിപത്രവും ജില്ലാ അല്‍ബിര്‍റ് കോഡിനേറ്റര്‍മാര്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെസ്റ്റ് സംഘടിപ്പിച്ച സ്ഥാപനങ്ങള്‍ക്കുമുള്ള മെമന്റോയും സമ്മാനിച്ചു. 2018-19 വര്‍ഷത്തെ അല്‍ബിര്‍റ് ഫെസ്റ്റ് നടക്കുന്ന സ്ഥാപനങ്ങളെ കണ്‍വീനര്‍ ഉമര്‍ ഫൈസി മുക്കം പ്രഖ്യാപിച്ചു.
ഉച്ചയ്ക്കു ശേഷം നടന്ന സെഷനുകളില്‍ ഫൈസല്‍ ഹുദവി, ഇസ്മാഈല്‍ മുജദ്ദിദി, ഉമര്‍ മൗലവി വയനാട് എന്നിവര്‍ ക്ലാസെടുത്തു. ആര്.വി കുട്ടിഹസന് ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ജാബിര്‍ ഹുദവി ചാനടുക്കം, അഷ്റഫ് മാസ്റ്റര്‍ അണ്ടോണ, സലാം റഹ്മാനി തിരുവള്ളൂര്‍, ഹംസ മാസ്റ്റര്‍ മയ്യില്‍, അസ്കര്‍ അലി മാസ്റ്റര്‍ കരിമ്പ, പ്രൊഫ. നൗഫല്‍ വാഫി മേലാറ്റൂര്‍, അബി വാഫി പേഴക്കാപ്പിള്ളി സംസാരിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും ഹസന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."