HOME
DETAILS

വന്യജീവി വാരാഘോഷത്തിന് തുടക്കം: വരയാടുകളുടെ രമ്യഹര്‍മ്മത്തിലേയ്ക്ക് സ്വാഗതം; പുത്തന്‍ പദ്ധതികളൊരുക്കി വനം വകുപ്പ്

  
backup
October 03 2018 | 03:10 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4

കാട്ടാക്കട: വന്യജീവി വരാഘോഷത്തിന് സംസ്ഥാനത്ത് തുടക്കം. ആഘോഷത്തിന്റെ പൊലിമയില്‍ വനം വകുപ്പ് പുതിയ കാഴ്ചകളൊരുക്കുകയാണ്. പുല്‍മേടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ ഉള്‍കാട്ടില്‍ തലങ്ങും വിലങ്ങും ഒറ്റയ്ക്കും കൂട്ടത്തോടെയും പായുന്ന വരയാടുകളെ കാണാനുള്ള ഒരു പദ്ധതിയ്ക്ക് ജീവന്‍ വീഴ്ത്താനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ മാതൃകയില്‍ വരയാടുകള്‍ക്കായി സംരക്ഷിത താവളം ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
വംശനാശ ഭീഷണി നേരിടുന്ന, റെഡ് ഡാറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച വന്യജീവിയാണ് വരയാടുകള്‍ അഥവാ നീലഗിരി താര്‍. മൂന്നാറിനടുത്ത് ഇരവികുളം കഴിഞ്ഞാല്‍ അഗസ്ത്യമലനിരകളിലെ നെയ്യാര്‍ വനത്തിലാണ് വരയാടുകളെ കൂട്ടത്തോടെ കാണാന്‍ കഴിയുക. നെയ്യാര്‍ഡാമില്‍ നിന്നും ഏതാണ്ട് 30 കി.മീ അകലെ അതിര്‍ത്തി വനത്തോട് ചേര്‍ന്നുള്ള വരയാട്ടുമൊട്ടയിലാണ് വരയാടുകളുടെ താവളം. കുന്നും പാറക്കെട്ടും നിറഞ്ഞ ഇവിടം പുല്‍മേടുകള്‍ കൊണ്ട് സമ്പന്നവുമാണ്. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ജീവിയായ വരയാടുകള്‍ക്ക് ഇഷ്ടഭൂമി കൂടിയാണ് തമിഴ്‌നാട് അതിരിടുന്ന വരയാട്ടുമൊട്ട. അതിരുവനമായതിനാല്‍ ആരും പ്രത്യേകശ്രദ്ധ കൊടുക്കാത്തതിനാല്‍ വരയാടുകള്‍ക്ക് വേട്ടക്കാര്‍ വിലയിട്ടുതുടങ്ങി. വന്‍തോതിലാണ് വരയാടുകളെ കൊന്നൊടുക്കിയത്. അതോടെ അവറ്റകളുടെ എണ്ണവും കുറഞ്ഞുവന്നു. വരയാടുകളെ ആദ്യമായി കണ്ടതും അവറ്റകളെ സംരക്ഷിക്കണമെന്ന് പറഞ്ഞതും അഗസ്ത്യമലനിരകളില്‍ 1852 ല്‍ വാനനിരിക്ഷണശാല സ്ഥാപിച്ച ജോണ്‍ അലന്‍ ബ്രൗണ്‍ എന്ന ശാസ്ത്രജ്ഞനാണ്. അന്ന് ഇത് ആരും ഗൗരവമായി എടുത്തില്ല.
പിന്നീട് 15 കൊല്ലങ്ങള്‍ക്ക് മുന്‍പ് നിരവധി പ്രകൃതി സ്‌നേഹികളും പഠനം നടത്താന്‍ എത്തിയ ശാസ്ത്രജ്ഞരും ഇവിടെ ഒരു സംരക്ഷിത കേന്ദ്രം ഉണ്ടാക്കണമെന്ന് നിര്‍ദേശം നല്‍കി. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയുട്ടും ആവശ്യം ഉന്നയിച്ചിരുന്നു. അതും സര്‍ക്കാര്‍ അവഗണിച്ചു. അതിനിടെ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി അധികൃതര്‍ ഈ വനഭൂമി സന്ദര്‍ശിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വനംവകുപ്പ് അനങ്ങിയത്. പല റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാണ് ഇവിടെ സംരക്ഷണ കേന്ദ്രമുണ്ടാക്കാന്‍ വനംവകുപ്പ് ആലോചിക്കുന്നത്. വിദഗ്ദര്‍ ഇവിടെ തങ്ങി വിശദറിപ്പോര്‍ട്ട് നല്‍കിയത് വനം വകുപ്പിന്റെ കയ്യിലുണ്ട്. പൊടിപിടിച്ച ഫയല്‍ പുറത്തെടുക്കാനുള്ള ആലോചനയിലാണ് വനം വകുപ്പ്. ഇരവികുളം മാതൃകയിലാണ് കേന്ദ്രം ഒരുക്കുന്നത്. ആവശ്യത്തിന് വനപാലകരേയും സംരക്ഷകരേയും നിയമിച്ച് വേട്ടക്കാരെ തടയും.
നെയ്യാറിലെ വരയാട്ടുമെട്ടയില്‍ ഇവറ്റകള്‍ക്ക് ഇനി വേട്ടക്കാരെ പേടിക്കാതെ വിലസാം, ആവശ്യത്തിന് ആഹാരം കഴിയ്ക്കാം, സുഖമായി ഉറങ്ങുകയും ചെയ്യാം. വിനോദസഞ്ചാരികളെ ഇവിടെ എത്തിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. സാഹസികരായ സഞ്ചാരികളെ ഉദ്ദേശിച്ചാണ് പരിപാടി ചിട്ടപ്പെടുത്തുന്നത്. കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വനത്തിലൂടെ ഉയരമുള്ള ഭാഗങ്ങള്‍ താണ്ടിയുള്ള യാത്രയും അതിനുശേഷം വരയാട്ടുമൊട്ടയില്‍ താമസവും ഉള്‍പ്പടെയുള്ള പദ്ധതിയ്ക്കാണ് ആലോചിക്കുന്നത്.
ഇവിടെ നിരവധി പാറ അപ്പുകളും മറ്റുമുണ്ട്. അത് ഉപയോഗപ്പെടുത്താനും നീക്കമുണ്ട്. മാത്രമല്ല കാട്ടുപോത്തുകളും ആനയും കടുവയും കരടിയും വിഹരിക്കുന്ന ഭാഗം കൂടിയാണിവിടം. അതിനാല്‍ കാഴ്ചകള്‍ക്ക് ഒരു പരിധിയും ഇല്ല എന്ന സവിശേഷതയും ഉണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  33 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago