സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മിഷന്ലോക്കപ്പ് മര്‍ദനം: പൊലിസുകാരെ പിരിച്ചുവിടണം
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരിന് നിര്‍ദേശം നല്കി.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലും നടത്തിയ സന്ദര്‍ശനത്തിനു ശേഷം ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നല്കിയ നിര്‍ദേശത്തിലാണ് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ജയിലില്‍ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റര്‍ പീരുമേട് ജയിലില്‍ ഇല്ലെന്ന് കമ്മിഷന് കണ്ടെത്തിയെന്നും ജയിലില്‍ പ്രതിയെ എത്തിക്കുമ്പോഴുള്ള ശാരീരികാവസ്ഥയും ആരോഗ്യസ്ഥിതിയും പരുക്കുകളും പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ ജയിലില്‍ സൂക്ഷിക്കണമെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു.
ജയിലില്‍ എത്തിച്ച രാജ്കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എ.ആര് ക്യാംപില്‍ നിന്ന് എസ്കോര്‍ട്ട് ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്ന് ജയില്‍ അധികൃതര്‍ കമ്മിഷന് മൊഴിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."