കര്‍ഷക സമരത്തിനെതിരേ വീണ്ടും യോഗി; പിന്നില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ അസന്തുഷ്ടരായ പ്രതിപക്ഷം
ലഖ്‌നൗ: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ സമരത്തെ വീണ്ടും ആക്ഷേപിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ അസന്തുഷ്ടരായ പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആക്ഷേപം.
'ഇന്ത്യ ഏകഭാരതമാകുന്നതില്‍, ശ്രേഷ്ഠ ഭാരതമാകുന്നതില്‍ അസൂയാലുക്കളായ ഒരു വിഭാഗം ആളുകളുടെ അസൂയയാണിത്. ആദ്യം അവര്‍ ആവശ്യപ്പെട്ടത് താങ്ങുവിലയില്‍ ഗ്യാരണ്ടി വേണമെന്നാണ്. അതുസംബന്ധിച്ച് ഒരു സംശയത്തിന് തന്നെ ഇടയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിട്ടും എന്തിനാണ് ആളുകള്‍ കര്‍ഷകരെ തെറ്റിദ്ധരിരപ്പിക്കുന്നത് ? അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിര്‍മാണം ഉള്‍ക്കൊളളാന്‍ കഴിയാത്തവര്‍..അവര്‍ ക്ഷോഭത്തിലാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി മഹത്തായ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.' ആദിത്യനാഥ് പറയുന്നു.
ഇന്ത്യന്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച യോഗി കമ്യൂണിസത്തെ വിമര്‍ശിച്ചു.'കമ്യൂണിസത്തിന്റെ സിദ്ധാന്തം ഒരിക്കലും ശരിയല്ല. നിങ്ങള്‍ ഒരു നുണ നൂറുതവണ പറഞ്ഞാല്‍ അത് സത്യമാകും. കര്‍ഷകരുടെ ജീവിതത്തില്‍ ഒരു മാറ്റവും വേണമെന്ന് ആഗ്രഹിക്കാത്തവര്‍ നിരവധിയുണ്ട്.' ആദിത്യനാഥ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് മൂന്നാഴ്ചയിലധികമായി ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ സമരം നടത്തുകയാണ് കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി അതിര്‍ത്തിത്തിയില്‍ കര്‍ഷകരുടെ സമരം നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. കാര്‍ഷിക നിയമങ്ങള്‍ കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് നടപ്പാക്കില്ലെന്ന ഉറപ്പ് നല്‍കാമോ എന്നും കോടതി ആരാഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."