HOME
DETAILS

ഒറ്റപ്പാലം നഗരസഭയിലെ മോഷണം പ്രതി കൗണ്‍സിലര്‍ തന്നെ, അറസ്റ്റ് ചെയ്യാതെ പൊലിസ്

  
backup
July 18 2019 | 21:07 PM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7

 

കൗണ്‍സിലറെ സി.പി.എം പുറത്താക്കി


ഒറ്റപ്പാലം: നഗരസഭയിലെ വിവാദമായ മോഷണക്കേസില്‍ പ്രതിയെ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്യില്ലെന്ന നിലപാടില്‍ ഒറ്റപ്പാലം പൊലിസ്. ഒറ്റപ്പാലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായ വരോട് പെരുംകുറുശ്ശി വീട്ടില്‍ ബി.സുജാത(50)യെ പ്രതിയാക്കിയുള്ള കുറ്റപത്രം മൂന്നു ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഒറ്റപ്പാലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സുപ്രഭാതത്തോട് പറഞ്ഞു. അതേസമയം ഒറ്റപ്പാലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും വരോട് കൗണ്‍സിലറുമായ സുജാതയെ സി.പി. എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ വരോട് ലോക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചതായി സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.
പൊലിസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ പ്രതി സി.പി.എം കൗണ്‍സിലറാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് പിന്‍വലിക്കാനുള്ള നീക്കവും നടന്നിരുന്നു. പരാതി പിന്‍വലിക്കാനുള്ള നീക്കത്തിന് ഒറ്റപ്പാലം പൊലിസ് വഴങ്ങിയില്ല. ഇതോടെയാണ് പ്രതിയെപ്പറ്റിയുള്ള സൂചന പുറത്തുവന്നത്. ജൂണ്‍ 20ന് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ ഓഫിസ് അലമാരയിലെ ബാഗില്‍ നിന്നും 38,000 രൂപ നഷ്ടപ്പെട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നഗരസഭ ചെയര്‍മാനെ കാണുന്നതിനായി പോയി തിരിച്ചു വന്ന 15 മിനിറ്റിനകമാണ് മോഷണം നടന്നത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കൗണ്‍സിലര്‍മാരുടെ വിരലടയാളങ്ങളും പൊലിസ് ശേഖരിച്ചിരുന്നു.
ഒറ്റപ്പാലം നഗരസഭാ ഓഫിസില്‍ നിന്ന് 14 പേരില്‍ നിന്ന് 21 തവണയായി 1,70,000 രൂപയോളം മോഷണം പോയതായാണ് കൗണ്‍സില്‍ യോഗത്തില്‍ ഒരംഗം വെളിപ്പെടുത്തിയത്. വിരലടയാള പരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ട് സി.പി.എം കൗണ്‍സിലര്‍മാരില്‍ നിന്നും ഒരാളിലേക്ക് എത്തിയതോടെയാണ് കേസില്‍ പരാതിക്കാരിയുടെ പിന്മാറ്റത്തിന്റെ സൂചനയും ഉണ്ടായത്. കേസ് പിന്‍വലിക്കുന്ന പക്ഷം പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഭരണ പക്ഷത്തിനെതിരേ പ്രതിപക്ഷം ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്‌ലിം ലീഗ്, സ്വതന്ത്ര അംഗങ്ങള്‍ തുടങ്ങിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തലയില്‍ തോര്‍ത്തിട്ടും വായ മൂടിക്കെട്ടിയും വിവിധ സമരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാളെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും. ഒറ്റപ്പാലം നഗരസഭയിലെ മോഷണം സംബന്ധിച്ച അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പൊലിസും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
എത്രയും വേഗം പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഒറ്റപ്പാലം പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. പ്രതിയാണെന്ന് തെളിയിക്കപ്പെട്ടിട്ടും കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിനു കളങ്കമാണെന്നും സി.പി.എം നേതൃത്വം ഇതിനു മറുപടി പറയണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  26 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  28 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago