കൊച്ചിയില്‍ രണ്ട് യുവാക്കള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി യുവനടി
കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനം തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രമുഖ നടി. രണ്ട് ചെറുപ്പക്കാര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി അവര്‍ വ്യക്തമാക്കി. തന്നെ പിന്തുടര്ന്ന് ശല്യം ചെയ്തതായും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ വരെ ശ്രമിച്ചതായും താരം തുറന്നെഴുതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചില്.
കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.ഇത്തരത്തില്‍ അനുഭവമുണ്ടായാല്‍ പ്രതികരിക്കണമെന്നും തന്നോട് മോശമായി പെരുമാറിയ ആളുടെ മുഖത്ത് അടിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്നും താരത്തിന്റെ കുടുംബം വ്യക്തമാക്കി.
അതേസമയം ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലിസ് വ്യക്തമാക്കി. അതിന് ശേഷമേ കേസെടുക്കൂ എന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."