പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടി: കാലിക്കറ്റ് ഗ്രീന്‍ കാര്‍ണിവല്‍ ശ്രദ്ധേയമായി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണാര്‍ഥം പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടി പ്രമേയത്തില്‍ കാലിക്കറ്റ് ഗ്രീന്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീന്‍ കെയര്‍ മിഷന്‍, സൈന്‍ പ്രിന്റിങ് അസോസിയേഷന്‍, ലിസ കോളജ് കൈതപ്പൊയില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു കാര്‍ണിവെല്‍ സംഘടിപ്പിച്ചത്.
മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. സി.വി ഉസ്മാന്‍, എം.വി ജയരാജ്, സുബൈര്‍ കൊളക്കാടന്‍, ഗുലാം ഹുസൈന്‍, സി.കെ റാഹേല്‍, കബീര്‍ദാസ്, മജീദ് പുളിക്കല്‍, പ്രൊഫ. വര്‍ഗീസ് മാത്യു, കെ.ടി.എ നാസര്‍, നിയാസ് ചോല,യു.എ മുനീര്‍, ഡോ. കെ.പി.ആര്‍ ഷാരോണ്‍, ബന്ന ചേന്ദമംഗല്ലൂര്‍, ജൈസല്‍ പുല്ലാളൂര്‍, ടി.ടി യൂനുസ്, ദേവസ്യ ദേവഗിരി, അജീഷ് അത്തോളി, സാലിം ജീറോഡ്, രാജീവന്‍ മുക്കം സംസാരിച്ചു.
ഗ്രീന്‍ ബില്‍ഡ് കേരള ഫണ്ട് ശേഖരണവും ഗ്രീന്‍ കെയര്‍ മിഷന്‍ ഗാന്ധിസ്മൃതി പുരസ്‌കാര സമര്‍പ്പണവും സീറോ ഫ്‌ളക്‌സ് വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. ലൗഷോര്‍ സ്‌കൂള്‍ ഓഫ് മെന്റലി ചലഞ്ച്ഡിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കാരുണ്യ കൈനീട്ടം, സ്ട്രീറ്റ് മെലഡി, ഇശലും ഗസലും, ബീച്ച് ബിനാലെ, എക്കോ ഫെസ്റ്റ്, ട്യൂണോഗ്രഫി, സ്‌പോര്‍ട് ചലഞ്ച്, സുലൈമാനി തക്കാരം, ആദരസന്ധ്യ തുടങ്ങി വിവിധ പരിപാടികളും കാര്‍ണിവലിന്റെ ഭാഗമായി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."