HOME
DETAILS
MAL
ഹത്രാസ് കേസ്: പ്രതികള്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
backup
December 18 2020 | 10:12 AM
ന്യൂഡല്‍ഹി:ഹത്രാസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം സി.ബി.ഐ.കുറ്റം ചുമത്തിയിട്ടുമുണ്ട്.
അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐ.യുടെ ആവശ്യത്തെത്തുടര്‍ന്ന് ഹത്രാസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 14-നാണ് ഉത്തര്‍പ്രദേശ് ഹത്രാസിലെ ഇരുപതുകാരിയായ ദളിത് പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."