ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഗുണ്ടാ പൊലിസ് രാജ്: ഷിബു ബേബി ജോണ്‍
ചവറ: ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടക്കുന്നത് ഗുണ്ടാ പൊലിസ് രാജ് ആണെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോന്‍ പറഞ്ഞു. കരിമണലിന്റെ അവകാശ പോരാട്ടങ്ങളില്‍ ഇതിഹാസമായ ഇടവം 12 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തെ ഇടതുമുന്നണി ഭരണം പുര്‍ണ്ണ പരാജയമാണ്. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ പോലും ഈ ഭരണത്തിനെതിരാണ്. കൂടെ നില്‍ക്കുന്നവരെ പോലും അക്രമിച്ച് സംസ്ഥാനത്ത് കണ്ണൂര്‍ മോഡല്‍ നടപ്പാക്കുകയാണ് സി.പി.എം ലക്ഷ്യം.
തൊഴിലാളികളും സാധാരണക്കാരുമാണ് ആര്‍.എസ്.പിയുടെ ശക്തി. നേതാക്കന്‍മാരുടെ വീടാക്രമിച്ചു കൊണ്ട് അവരുടെ വീര്യം ചോര്‍ത്താമെന്നത് വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുത്തന്‍തുറയില്‍ ചേര്‍ന്ന അനുസ്മരണ ദിനാചരണ സമ്മേളനത്തില്‍ എ.എം സാലി അധ്യക്ഷനായി. ജസ്റ്റിന്‍ ജോന്‍, സി.പി സുധീഷ് കുമാര്‍, ശ്രീധരന്‍പിള്ള, ഉണ്ണികൃഷ്ണന്‍, കോക്കാട്ട് റഹീം, മീനാകുമാരി, കൃഷ്ണകുമാര്‍, ലാലു, പത്മകുമാര്‍, വൈശാഖ്, സുഭാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."