HOME
DETAILS

മഴയ്ക്ക് ശക്തിപകര്‍ന്ന് സൊമാലിയന്‍ ജെറ്റ്

  
backup
July 19 2019 | 17:07 PM

rain-in-kerala-757295-2

.

 

ദുര്‍ബലമായ ആദ്യ പാദത്തിനു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ജൂണിലും ജൂലൈ ആദ്യ പകുതിയിലും മാറി നിന്ന മഴ വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ സജീവമായി. വൈദ്യുതി മേഖലയിലെ പ്രതിസന്ധിയും കുടിവെള്ള പ്രശ്‌നത്തിനും ഈ മഴ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം ഇതാദ്യമായാണ് കേരളത്തില്‍ തീവ്രമഴ സാധ്യത പ്രവചിക്കപ്പെടുന്നത്. ഏതാണ്ട് കഴിഞ്ഞ പ്രളയകാലത്തേതു പോലെയുള്ള കാലാവസ്ഥാ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ പതിവുപോലെ വെള്ളം കയറുന്നതല്ലാതെ മറ്റു പ്രശ്‌നങ്ങള്‍ ഈ മഴകൊണ്ട് ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള നിഗമനം.

വൈദ്യുതി പ്രതിസന്ധി മറികടക്കാം

നാലു ദിവസം കൂടി ശക്തമായ മഴക്ക് കേരളത്തില്‍ സാധ്യതയുണ്ട്. ലോകത്തെ പ്രധാന കാലാവസ്ഥാ പ്രവചന മാതൃകകളുടെ നിഗമനപ്രകാരം തെക്കന്‍ കേരളത്തില്‍ രണ്ടു ദിവസം കൂടി ശക്തമായ മഴ തുടര്‍ന്ന ശേഷം മഴ വടക്കന്‍ കേരളത്തിലേക്ക് മാറും. ഈ മാസം 24 വരെ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഴ തുടരുമെന്നാണ് നിരീക്ഷണം.
തീരദേശത്തും മലയോര മേഖലയിലും കേന്ദ്രീകരിച്ചു ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ കേരളത്തില്‍ 14 സ്ഥലങ്ങളില്‍ 10 സെ.മിനു മുകളില്‍ മഴ രേഖപ്പെടുത്തി. ഇത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും. സംസ്ഥാനത്തെ മിക്ക വൈദ്യുതി പദ്ധതികളുടെയും ജലസംഭരണികള്‍ പശ്ചിമഘട്ടത്തില്‍നിന്ന് ഉത്ഭവിക്കുന്ന പുഴകളെ ആശ്രയിച്ചാണ്. ഏറ്റവും കൂടുതല്‍ ഇത്തവണ മഴക്കുറവുണ്ടായത് ഇടുക്കി ജില്ലയിലായിരുന്നു. 45 ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവാണ് ഇടുക്കിയിലുണ്ടായത്.
വയനാട് ജില്ലയാണ് മഴക്കുറവില്‍ രണ്ടാമത് നിന്നത്. കാലവര്‍ഷം തുടങ്ങിയതു മുതല്‍ ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. ഇന്നലെ രാവിലെ 8.30 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് തൊടുപുഴ 11 സെ.മി, ഇടുക്കി 12, പീരുമേട് 14, മൂന്നാര്‍ 7.6 സെ.മി മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസം കൂടി ഇടുക്കിയില്‍ ശക്തമായ മഴക്ക് സാധ്യത നിലനില്‍ക്കുകയാണ്. ഇത് നീരൊഴുക്ക് കൂട്ടുകയും ഡാമുകളില്‍ ആവശ്യത്തിനുള്ള വെള്ളം സംഭരിക്കപ്പെടുകയും ചെയ്യും.

മഴയ്ക്ക് കാരണം ആഗോള
പ്രതിഭാസങ്ങളും

ആഗോള, പ്രാദേശിക പ്രതിഭാസങ്ങള്‍ ഒന്നിച്ചുവന്നതാണ് ഇത്തവണ മഴക്ക് കാരണം. കാറ്റിന്റെ ഗതിയും വേഗവും ശക്തമായ മഴക്ക് അനുകൂലമാണ്. കേരള തീരത്ത് സാധാരണ മണ്‍സൂണ്‍ കാലത്ത് രൂപപ്പെടാറുള്ള ന്യൂനമര്‍ദ പാത്തി കഴിഞ്ഞ ദിവസം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഒഡിഷക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനിരിക്കുകയുമാണ്. അറബിക്കടലിനു മുകളില്‍ മണ്‍സൂണ്‍ കാറ്റ് സജീവമായി നിലനില്‍ക്കുന്നതിനാല്‍ വലിയതോതില്‍ ഈര്‍പ്പമുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത വര്‍ധിച്ചതിനാല്‍ ഈ ഈര്‍പ്പം മേഘമായി മാറി അതിവേഗം കരയിലേക്ക് എത്തുന്നു. പശ്ചിമഘട്ടം ഈ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴപെയ്യിക്കുന്നു. ഇതോടൊപ്പം ആഗോള പ്രതിഭാസങ്ങള്‍ കൂടി മഴക്ക് ശക്തികൂട്ടുന്നുണ്ട്.
സൊമാലിയന്‍ ജെറ്റ്, മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) എന്നിവയാണ് അവ. അന്തരീക്ഷത്തിന്റെ താഴ്ന്ന പാളിയില്‍ (ഏകദേശം 1 മുതല്‍ 1.5 കി.മി ഉയരത്തില്‍വരെ ) കാണുന്ന കാലികവാതമാണ് സൊമാലിയന്‍ ജെറ്റ് സ്ട്രീം എന്ന് അറിയപ്പെടുന്നത്. ഭൂമധ്യരേഖയില്‍നിന്ന് 9 ഡിഗ്രി വടക്ക് ആഫ്രിക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന സൊമാലിയന്‍ തീരത്തുനിന്ന് തെക്കുപടിഞ്ഞാറ് ദിശയില്‍ അറബിക്കടല്‍ താണ്ടി എത്തുന്ന കാറ്റാണ് സൊമാലിയന്‍ ജെറ്റ്.
മണ്‍സൂണ്‍ കാലത്ത് ഇതിന്റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ എത്താറുണ്ട്. വ്യാഴാഴ്ച മുതല്‍ സൊമാലിയന്‍ ജെറ്റിന്റെ സ്വാധീനം കേരളത്തില്‍ കാണുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇതോടൊപ്പം മഴമേഘങ്ങളുടെ സമൂഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) മഴക്ക് ശക്തിപകരാന്‍ എത്തുന്നു. മണ്‍സൂണ്‍ എത്തുമ്പോള്‍ ഫേസ് 6 ല്‍ ആഫ്രിക്കന്‍ ഭാഗത്തായിരുന്ന എം.ജെ.ഒ എല്ലാകാലത്തും മഴയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
ഇപ്പോള്‍ ഫേസ് 3 യിലേക്ക് മാറുകയാണ്. അതായത് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കാണ് എം.ജെ.ഒ എത്തുന്നത്. ഇത് കേരളത്തില്‍ മഴ സജീവമാക്കും. ഈ രണ്ടു ഘടകങ്ങള്‍ കൂടി നിലനില്‍ക്കുന്നതാണ് തീവ്രമഴക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 20 സെ.മിക്ക് മുകളില്‍ മഴ ലഭിക്കുന്ന സാഹചര്യമാണ് തീവ്രമഴ. തീവ്രമഴ തുടര്‍ന്നാല്‍ കേരളത്തില്‍ വീണ്ടും ചെറിയ പ്രളയത്തിന് കാരണമായേക്കാം. എന്നാല്‍ ഇന്നും നാളെയും കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. മലയോരമേഖലയില്‍ തുടര്‍ച്ചയായ ശക്തമായ മഴ ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago