ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന: കേരളാ കോണ്‍ഗ്രസ് (എം) മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
പൈനാവ് : ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് പരിധി എടുത്തു കളയുകയും മുദ്രപത്രവില വര്‍ധിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണ്ണയിലും നൂറു കണക്കിന് പേര്‍ പങ്കെടുത്തു.
കലക്ടറേറ്റിന്റെ മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.
ഖജനാവ് നിറയ്ക്കാനെന്ന പേരില്‍ ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ജനദ്രോഹ നടപടികളാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍. എ. പറഞ്ഞു.
ഇടുക്കി മെഡിക്കല്‍ കോളജിനെ ഇല്ലാതാക്കാന്‍ ചില ഇടതു മുന്നണി നേതാക്കള്‍ നടത്തുന്ന നീക്കം ഇടുക്കി ജനതയോടുള്ള വെല്ലുവിളിയാണ്.
സര്‍ക്കാര്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ 12 ഡോക്ടര്‍മാരെ ഒറ്റയടിയ്ക്ക് സ്ഥലംമാറ്റി മെഡിക്കല്‍ കോളജിന് പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഡ്വ.അലക്‌സ് കോഴിമല, പ്രൊഫ. കെ.ഐ.ആന്റണി, ജോസ് പാലത്തിനാല്‍, രാരിച്ചന്‍ നീര്‍ണകുന്നേല്‍, അഡ്വ. തോമസ് പെരുമന, അഡ്വ.ജോസഫ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംങ്കോട്ട്, അഡ്വ.ജോസി ജേക്കബ്ബ്, എ.ഒ.അഗസ്റ്റ്യന്‍, അഡ്വ. മനോജ് തോമസ്, സാബു പരവരാകത്ത്, സിനു വാലുമ്മേല്‍, ജോയി കൊച്ചുകരോട്ട്, ഒ.ജെ.മാത്യു, ടി.പി.മല്‍ക്ക, ജില്‍സണ്‍ വര്‍ക്കി, ജോയി കിഴക്കേപറമ്പില്‍, മനോഹര്‍ നടുവിലേടത്ത്, ടോമി ജോര്‍ജ്, ഇ.പി.ജോര്‍ജ്, കെ.എ.പരീത്, ജോമറ്റ്, സലിന്‍ കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."