ഓസീസിനെ ചുരുട്ടിക്കെട്ടി; ഇന്ത്യക്ക് 62 റണ്‍സ് ലീഡ്
അഡലെയ്ഡ്: അഡലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം പിടിമുറുക്കി ഇന്ത്യ. ര@ണ്ടാം ദിനം ആദ്യ സെഷനില്‍ 244 ന് പുറത്തായ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്നിന് മുന്നില്‍ മൂന്നു സെഷന് തികച്ചു നില്ക്കാന് ഓസീസിന് കഴിഞ്ഞില്ല.
73ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിനെ ഉമേഷ് യാദവ് പുറത്താക്കുമ്പോള്‍ ആസ്ത്രേലിയയുടെ ആദ്യ ഇന്നിങ്സ് 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഒരറ്റത്ത് നായകന് ടിം പെയ്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ അപരാജതിനായി തുടര്‍ന്നത് മാത്രമാണ് ആതിഥേയര്‍ക്ക് ആശ്വസിക്കാനുള്ള വക. ടിം പെയ്ന് 99 പന്തില്‍ 73 റണ്‍സെടുത്തു. മുഹമ്മദ് ഷമിയൊഴികെ ഇന്ത്യയ്ക്കായി പന്തെടുത്ത മറ്റു മൂന്നുപേരും വിക്കറ്റുകള്‍ കണ്ടെ@ത്തി. രവിചന്ദ്രന്‍ അശ്വിന് നാലു വിക്കറ്റ് സ്വന്തമാക്കി.
ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമാണ് അശ്വിന് അഡ്ലെയ്ഡിലെ ആദ്യ ഇന്നിങ്സില്‍ കാഴ്ച്ചവെച്ചത് (455). ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ ര@ണ്ടും വിക്കറ്റുകള്‍ കണ്ടെ@ത്തി. ആദ്യമായാണ് പിങ്ക്ബോള്‍ ടെസ്റ്റില്‍ ഓസീസ് ലീഡ് നേടാതിരിക്കുന്നത്.
ഇതുവരെ കളിച്ച എട്ടു പിങ്ക് ബോള്‍ ടെസ്റ്റിലും ലീഡ് കയ്യടക്കിയാണ് കംഗാരുക്കള്‍ ര@ണ്ടാം ഇന്നിങ്സില്‍ കടന്നിട്ടുള്ളത്. ഓപ്പണര്‍ പൃഥ്വി ഷായെ (4) നാലാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഇന്നിങ്സിന്റെ തനിയാവര്‍ത്തനമായിരുന്നു ഷായുടെ ര@ണ്ടാം ഇന്നിങ്സിലെ വിക്കറ്റും. ഫ്ര@ണ്ട് ഫൂട്ടില്‍ കളിക്കുന്നതിലെ പോരായ്മ പാറ്റ് കമ്മിന്‍സ് മുതലെടുത്തു.
നിലവില്‍ മായങ്ക് അഗര്‍വാളും ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."