വിനോദിനി നാലപ്പാടം അവാര്‍ഡ് വി.പി ജാനകിക്ക്
കാഞ്ഞങ്ങാട്: പ്രമുഖ പത്രസാഹിത്യസാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകയും 'തുളുനാട്' പത്രാധിപയുമായ വിനോദിനി നാലപ്പാടത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ രണ്ടണ്ടാമത് തുളുനാട് അവാര്‍ഡിന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവുമായ വി.പി ജാനകി അര്‍ഹയായി. ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റിയംഗവും പാചകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറിയും കൂടിയാണ് ജാനകി.
കപ്പല്‍ അപകടത്തില്‍ മരിച്ച കൃഷ്ണചന്ദ്രയുടെ പേരില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡിനു പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും റിട്ട.അധ്യാപകനുമായ നീലേശ്വരം പുതുക്കൈ ബാലഗോപാലന് മാസ്റ്ററും അര്‍ഹനായി.
അടുത്ത മാസം 11ന് കാഞ്ഞങ്ങാട് നടക്കുന്ന തുളുനാട് 12ാം വാര്‍ഷികത്തില്‍ ശില്പവും പ്രശംസാ പത്രവും സമര്‍പ്പിക്കും. വാസു ചോറോട്, പ്രകാശന് കരിവെള്ളൂര്‍, ശശീന്ദ്രന് മടിക്കൈ, സുബൈദ, കെ.വി സുരേഷ് നീലേശ്വരം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."