വൈദികര്‍ നടത്തുന്ന സമരം അച്ചടക്കരാഹിത്യമെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: എറണാകുളം അതിരൂപതയില്‍ കര്‍ദിനാളിനെതിരേ വൈദികര്‍ നടത്തുന്ന സമരം സഭയുടെ പാരമ്പര്യങ്ങള്‍ക്കെതിരാണെന്ന് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ കൊടിയേറ്റിനോടനുബന്ധിച്ച് സന്ദേശം നല്‍കവെയാണ് വൈദികര്‍ നടത്തുന്ന സമരത്തിനെതിരേ ബിഷപ്പ് പരാമര്‍ശം നടത്തിയത്. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് എതിരാണ് സഭാ തലവനെതിരേ നടത്തുന്ന സമരം. ചോദ്യം ചെയ്യരുതാത്തതിനെ ചോദ്യം ചെയ്യുന്ന പ്രവണത തുടങ്ങിയിരിക്കുകയാണ്. സഭാ തലവനെ ചോദ്യം ചെയ്യുന്നത് തെറ്റാണ്. സഭാ സിനഡിലെ ഭൂരിപക്ഷത്തിന്റെ തലവന്‍ എന്ന നിലയില്‍ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിക്കുന്നത്. സഭാ സിനഡിന്റെ തലവനെ മാറ്റണമെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ സാധ്യമല്ല. ആരെങ്കിലും ആവശ്യപ്പെടുമ്പോള്‍ മാറ്റുവാനുള്ളതല്ല സഭാ തലവന്‍.
വൈദികരും വിശ്വാസികളും മെത്രാന്‍മാരും സഭാ നേതൃത്വത്തെ അനുസരിക്കണം. സഭാ തലവനെ കീഴ്‌പ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ ശുശ്രൂഷകള്‍ക്ക് അര്‍ഥമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."