HOME
DETAILS

കോഴിക്കോട്ട് പ്രാദേശിക ദുരന്തനിവാരണ സേനക്ക് പരിശീലനം നല്‍കും: മന്ത്രി

  
backup
October 03 2018 | 05:10 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%a6

കോഴിക്കോട്: കേരളത്തിന്റെ പുനര്‍നിര്‍മാണം ലോകത്തിനുതന്നെ മാതൃക സൃഷ്ടിച്ചിരിക്കുന്നതായി മന്ത്രി ടി.പി രാമകൃഷ്ണന്‍. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ജനങ്ങള്‍ കൈകോര്‍ത്തിരിക്കുന്ന വേളയിലാണു ഗാന്ധിജയന്തി വാരാചരണം സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നായനാര്‍ ബാലികാ സദനത്തില്‍ നടന്ന ഗാന്ധി ജയന്തി വാരാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ പ്രാദേശിക ദുരന്തനിവാരണ സേനക്ക് പരിശീലനം നല്‍കും. പ്രളയസമയത്തു സംസ്ഥാനത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ ദൗത്യത്തിനു സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തില്‍ സംസ്ഥാനത്ത് ഒരുലക്ഷം പേരടങ്ങുന്ന കര്‍മസേനയാണ് ലക്ഷ്യമിടുന്നത്. പുതിയ കാലഘട്ടത്തിലെ സംഭവ വികാസങ്ങളുമായി ചേര്‍ത്ത് മഹാത്മാ ഗാന്ധിയുടെ ജീവിതവും ആശയങ്ങളും ഓരോരുത്തരും വിലയിരുത്തേണ്ടതുണ്ട്. എഴുത്തും ഭക്ഷണവും വസ്ത്രവും ഭാഷയും മാത്രമല്ല, പേരുകള്‍പോലും ആക്രമിക്കാന്‍ ആയുധമാക്കുന്ന സാഹചര്യത്തിലാണു ഗാന്ധിജിയുടെ ഇന്ത്യ നിലകൊള്ളുന്നത്. മതവിഭാഗങ്ങളുടെ സഹവര്‍ത്തിത്വമാണ് ഗാന്ധിജി ആഗ്രഹിച്ചത്. പരസ്പര ബഹുമാനവും സഹിഷ്ണുതയും വളര്‍ത്താനും വര്‍ഗീയതയ്‌ക്കെതിരേ പോരാടാനും ഗാന്ധി ജയന്തി വേള ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയാനന്തര പുനര്‍നിര്‍മാണം, പ്രകൃതിസംരക്ഷണം എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി മാവിന്‍തൈ നട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധിജയന്തി ദിനസന്ദേശത്തോടെയാണു ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കമായത്. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.
സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പുതിയപറമ്പില്‍ വാസു (വാസുവേട്ടന്‍), സ്വകാര്യ മേഖലയില്‍ മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഡോ. പി.എ ലളിത എന്നിവരെ ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. 'പ്രളയാനന്തരം പുനര്‍നിര്‍മാണം' വിഷയത്തില്‍ സാസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി ശോഭിത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, യു.എല്‍.സി.സി ചെയര്‍മാന്‍ പലേരി രമേശന്‍, നായനാര്‍ ബാലികാ സദനം പ്രസിഡന്റ് ഡോ. വി.വി മോഹനചന്ദ്രന്‍, മുന്‍ മേയര്‍ അഡ്വ. സി.ജെ റോബിന്‍, യു.എല്‍ കെയര്‍ ഡയറക്ടര്‍ എം.കെ ജയരാജ്, യു.എല്‍.സി.സി പി.ആര്‍.ഒ അഭിലാഷ് ശങ്കര്‍ സംസാരിച്ചു. നായനാര്‍ ബാലികാ സദനം വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാകലക്ടര്‍ യു.വി ജോസ് സ്വാഗതവും ഐ ആന്‍ഡ് പി.ആര്‍.ഡി ഡെ. ഡയറക്ടര്‍ ഇ.വി സുഗതന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago