അര്‍ധരാത്രിയിലും പ്രതിഷേധം: ഒടുവില്‍ ഡല്‍ഹിയിലേക്കു കടക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി; സമരം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതോടെ ആയിരക്കണക്കിന് കര്‍ഷകര്‍ അര്‍ധരാത്രിയില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പക്ഷെ, ഗാസിയാബാദിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെയോട് അടുത്തപ്പോഴാണ് ബാരിക്കേഡുകള്‍ നീക്കാന്‍ പൊലിസ് തയ്യാറായത്. 400 ല്‍ അധികം ട്രക്കുകളിലായി ആയിരങ്ങളാണ് കിസാന്‍ ഘട്ടില്‍ പ്രതിഷേധവുമായി കുത്തിയിരുന്നത്. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് നരേഷ് തികൈതിന്റെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്.
പുലര്‍ച്ചെ അഞ്ചരയോടെ കിസാന്‍ ഘട്ടില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നീങ്ങിത്തുടങ്ങി. പിന്നീട് സമരം പിന്‍വലിക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു.
തങ്ങളുടെ ആവശ്യത്തിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. വിളയുടെ വില വര്‍ധിപ്പിക്കണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായും അവര്‍ അറിയിച്ചു.
''ഞങ്ങള്‍ 5-6 ദിവസം കാത്തിരിക്കും. സമരത്തിലുള്ള കര്‍ഷകര്‍ പലരും 10-16 ദിവസമായി വീട്ടില്‍ നിന്നിറങ്ങിയിട്ട്. അതിനാല്‍ അവരോട് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.''- ബി.കെ.യു വക്താവ് പറഞ്ഞു.
ചൊവ്വാഴ്ച സമരക്കാരെ ഡല്‍ഹിയിലേക്കു പ്രവേശിക്കുന്നതിനെ തടയുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. 'കിസാന്‍ ക്രാന്തി പദയാത്ര' നടത്തുന്ന കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തുകയും കടുത്ത രീതിയില്‍ ലാത്തിവീശുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
ലാത്തിവീശി പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെയാണ് രാത്രി വൈകിയും കര്‍ഷകര്‍ സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."