സമൂഹത്തിന്റെ കാതലായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട സമയം പാഴാക്കുന്നുവെന്ന് ജസ്റ്റീസ് ബി. കെമാല്‍ പാഷ
അരൂക്കുറ്റി: സമൂഹത്തിന്റെ കാതലായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാതെ നമ്മുടെ കോടതികളുടെ സമയവും സമ്പത്തും അപ്രധാനമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണെന്ന് റിട്ട. ഹൈക്കോടതി ജസ്റ്റിസ് ബി. കെമാല്‍പാഷ.
വടുതല കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാലാമത് വാര്‍ഷികസമ്മേളനവും പഞ്ചകര്‍മ്മ പദ്ധതികളും വടുതല അബ്‌റാല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതികള്‍ ഭരണഘടനയും തത്വങ്ങളും നോക്കി നീതി ഉറപ്പാക്കാന്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ അത് നമ്മുക്ക് ഇഷ്ടപ്പെടുന്നതായിരിക്കുകയില്ല. കോടതികള്‍ വര്‍ഷങ്ങളായി വാദം കേട്ടുകൊണ്ടിരുന്ന ശബരിമലയിലെ യുവതി പ്രവേശനവും സ്വവര്‍ഗരതിയും വിവാഹേതര ലൈംഗിക ബന്ധങ്ങളുമൊക്കെയാണോ നമ്മുടെ കാതലായ പ്രശ്‌നങ്ങള്‍ എന്ന് ചിന്തിക്കണം. ജീവിക്കാനുള്ള മാര്‍ഗം ഇല്ലാതെ കഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങളോ സാമുഹ്യനീതി നിഷേധിക്കപ്പെടുന്നവരുടെ കാര്യങ്ങളോ അല്ല നമ്മുക്ക് പ്രധാനമെന്നതാണ് അവസ്ഥ. ഇതിന് മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യാതിഥി നാവിക സേന കൊച്ചി ലെഫ്റ്റനന്റ് കമാന്റന്റ് ഒ. ജയപ്രകാശ് റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ രാജന്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. പ്രളയ ദുരതാശ്വാസ ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കിയ വില്ലേജ് ഓഫിസര്‍ കെ.ഗിരീഷ് കുമാര്‍, കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്ത് സെക്രട്ടറി ടി.എസ് നാസിമുദ്ദീന്‍, പാദുവാപുരം സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി റവ.ഫാദര്‍ ആന്റണി തമ്പി, വിദ്യാഭ്യാസ രംഗത്ത് മികച്ച സ്‌കൂള്‍ മാനേജ്‌മെന്റിന് വി.ജെ.ഇ.റ്റി മാനേജര്‍ കെ.എ പരീത്, മികച്ച പൊതുവിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട മറ്റത്തില്‍ഭാഗം എല്‍.പി സ്‌കൂള്‍ എച്ച്.എം അശോക് കുമാര്‍, മികച്ച പി.ടി.എയായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഐ.യു.പി സ്‌കുള്‍ പി.ടി.എ പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി, വിദ്യാഭ്യാസ മികവിന് ഡോ. ജിഷ മാലിക്ക്, എ.എം മുഹമ്മദ് സുഫിയാന്‍ എന്നിവരെ ചടങ്ങില്‍ ജസ്റ്റീസ് കെമാല്‍ പാഷ പുരസ്‌കാരം നല്‍കി ആദരിച്ചു.
കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഒ.കെ ബഷീര്‍ അധ്യക്ഷനായി. വടുതല പബ്ലിക് ലൈബ്രറിയുടെ ബുക്ക് രജിസ്റ്റര്‍ ഭാരവാഹികളായ പി.എച്ച്.ഉമ്മര്‍കുട്ടി, കെ.എം.നാസറുദ്ദീന്‍ , ടി.എ അബ്ദുല്‍ ഷുക്കൂര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
അഡ്വ. പി.ഐ അബ്ദുല്‍ മാലിക്ക്, പി.എം ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. കെയര്‍ സെക്രട്ടറി കെ.എം അബ്ദുല്‍ ഖാദര്‍ സ്വാഗതവും മുന്‍ സെക്രട്ടറി കെ.എം സിറാജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."