നേതൃമാറ്റം കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യം, ലീഗ് ഇടപെടില്ല; മുഖ്യമന്ത്രിയുടെ ഉന്നം വര്‍ഗീയത: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോണ്‍ഗ്രസിന്റെ നേതൃമാറ്റത്തില്‍ ഇടപെടില്ലെന്ന് മുസ്ലിം ലീഗ്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ലീഗിനില്ല. മുന്നണിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഘടകകക്ഷി എന്ന നിലയില്‍ ലീഗ് പറയും. പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് യു.ഡി.എഫിന്റെ പരാജയ കാരണം. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കാന് യു.ഡി.എഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ എല്ലാ കക്ഷികളെയും എല്‍.ഡി.എഫ് ഇത്രയും കാലം കൊണ്ടുനടക്കുകയായിരുന്നു. ഇത്തവണ ആദ്യമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി എല്‍.ഡി.എഫുമായി പിരിഞ്ഞ് മത്സരിച്ചത്. എസ്.ഡി.പി.ഐ ഇപ്പോഴും അവര്‍ക്കൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."