ന്യൂനപക്ഷ വകുപ്പ് നിശ്ചലമാക്കിയ മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കണമെന്ന്
പാലക്കാട്: ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള പദ്ധതികളില്‍ ഒന്നുപോലും നടപ്പാക്കാതെ കോടിക്കണക്കിന് രൂപ പാഴാക്കി, ന്യൂനപക്ഷ വകുപ്പിനെ ആകെ നിശ്ചലമാക്കിയ മന്ത്രി കെ.ടി. ജലീല്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനാണോയെന്ന് ഉറക്കെ ചിന്തിക്കണമെന്നും മന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതമെന്നും കേരളാ മുസ്‌ലീം കോണ്‍ഫറന്‍സ് (മുസ്ലീം ഐക്യവേദി) ജില്ലാ കമ്മിറ്റി. 1290 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനായി നീക്കിവെച്ച തുകയില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ല. ഭവനപദ്ധതിയുടെ ഫണ്ട് 32.25 കോടി രൂപ പാഴാക്കി കൂടാതെ 10,000 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള 12.5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് സംഖ്യയും നഷ്ടമാക്കി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന് ഫണ്ട് അനുവദിക്കാതെയും പദ്ധതികള്‍ നിര്‍ത്തലാക്കുകയും ചെയ്തതു നിമിത്തം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടത്തിപ്പില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന വകുപ്പാണ് ഈ ഗതികേടിലായിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
എ.കെ. സുല്‍ത്താന്‍ അധ്യക്ഷനായി. എം.സി. മുഹമ്മദലി, കെ. നിജാമുദ്ദീന്‍, ജെ. ബഷീര്‍ അഹമ്മദ്, സി. ലത്തീഫ്, എ. അബൂബക്കര്‍, എം. കൈദര്‍ മൊയ്തീന്‍, കെ. അഹമ്മദ് ഷെറീഫ്, പി.എം. ജാഫറലി, എം. കബീര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."