'ഗോഡ്‌സെക്ക് ജയ് വിളിച്ച് ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന ചെയ്യും പോലെ'- മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തെ പരിഹസിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തന്റെ ആളുകള്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന പോലെതന്നെയാണ് മോദിയുടെ ഗുരുദ്വാര സന്ദര്‍ശനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'മോദിയുടെ ആളുകള്‍ നമ്മുടെ സമരം ചെയ്യുനവ്‌ന കര്‍ഷകരെ കലിസ്ഥാനികളെന്നും ടുക്ക്‌ഡെടുക്ക്‌ഡെ ഗ്യാങ്ങുകളെന്നും വിളിക്കുന്നു. എന്നാല്‍ മോദി ഗുരു ദേജ് ബഹാദൂറിന്റെ രക്തസാക്ഷി ദിനത്തെ ഫോട്ടോക്ക് പോസ് ചെയ്യാനായി ഗുരുദ്വാര സന്ദശനത്തിനുള്ള അവസരമാക്കുന്നു. തന്റെ ആളുകള്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും പോലെ തന്നെ'- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗുരുദ്വാര സന്ദര്‍ശനത്തെ കുറിച്ച വാര്‍ത്താ ഏജന്‍സി എന്‍.ഐ.യുടെ ട്വീറ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
His team calls our protesting Sikh farmers Khalistani & Tukde Tukde gang. But he uses martyrdom day of Guru Tegh Bahadur to visit Gurudwara for photo op! Just as he put flowers at Gandhi Samadhi while his people praised Godse! https://t.co/btVx39uxAG
— Prashant Bhushan (@pbhushan1) December 20, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."