'ഇത്രയും സ്‌നേഹമുണ്ടെങ്കില്‍ ഒന്ന് ആ സമരം നടക്കുന്നിടം വരെ പൊയ്ക്കൂടേ, ഫോട്ടോ എടുക്കാനെങ്കിലും'- മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തില്‍ സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സിഖ് ആരാധനാലയമായ ഗുരുദ്വാര രാകബ് ഗഞ്ച് സന്ദര്‍ശിച്ചതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സിഖുകാരോട് ഇത്രയും സ്‌നേഹമുണ്ടെങ്കില്‍ ഫോട്ടോ എടുക്കാനെങ്കിലും കര്‍ഷകരുടെ സമര സ്ഥലം സന്ദര്‍ശിച്ചു കൂടേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
If you have so much respect on Sikhs, then why you can't find so time to talk with the agitating Sikh Farmers?
— The Vanguard (@SDey83) December 20, 2020
മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സിംഘു അതിര്‍ത്തി സന്ദര്‍ശിക്കാനും അവിടെനിന്ന് ഫോട്ടോ എടുക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. ഡല്‍ഹി അതിര്‍ത്തി സന്ദര്‍ശിച്ച് രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് മനസിലാക്കാനും ചിലര്‍ നിര്‍ദ്ദേശിക്കുന്നു.
This Photo opps will go down in History..
— Er R K DAHARWAL आर के डहरवालرکدہاروال (@DaharwalK) December 20, 2020
Prachar Mantri doesn't hv time to talk with farmers but he is visiting Gurudwara.. https://t.co/7dGGok2T04
സിഖ് ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനാണ് മോദി ഗുരുദ്വാര സന്ദര്‍ശിച്ചത്. അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. എത്തിയതാണ് അദ്ദേഹം.
ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം 25ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് മോദിയുടെ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളോ, മോദിയോ കര്‍ഷകരെ സന്ദര്‍ശിക്കാത്തതില്‍ വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മോദിയുടെ ഗുരുദ്വാര സന്ദര്‍ശനവും കര്‍ഷകരെ സന്ദര്‍ശിക്കാത്തതും ഉയര്‍ത്തിക്കാട്ടി വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗുരുദ്വാരയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ രാകബ് ഗഞ്ചിലെത്തി പ്രാര്‍ഥിച്ചതായും നിരവധിപേരെ പോലെ താനും അദ്ദേഹത്തില്‍ ആകൃഷ്ടനാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."