ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു
മസ്‌കത്ത്: ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി. ജനുവരി മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. 2021-25 കാലയളവിലേക്കായുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതിയിലെ തീരുമാന പ്രകാരമാണ് നടപടി. സബ്‌സിഡി സ്വദേശി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
ജനുവരി മുതല്‍ വിദേശികളുടെ താമസ സ്ഥലങ്ങളില്‍ പ്രതിമാസം 500 യൂനിറ്റ് (കെ.ഡബ്ല്യു.എച്ച്) വരെയാണ് വൈദ്യുതി ഉപയോഗമെങ്കില്‍ യൂനിറ്റ് ഒന്നിന് 20 ബൈസ വീതവും 1500 വരെയാണെങ്കില്‍ 25 ബൈസ വീതവും 1500ന് മുകളിലാണെങ്കില്‍ 30 ബൈസ വീതവുമാണ് പുതിയ നിരക്ക്. സ്വദേശികള്‍ക്ക് രണ്ട് അക്കൗണ്ട് വരെ യഥാക്രമം സബ്‌സിഡി നിരക്കായ 15, 20, 30 ബൈസ എന്ന ക്രമത്തിലാണ് അടക്കേണ്ടത്. അതില്‍ കൂടുതലാണെങ്കില്‍ വിദേശികളുടെ നിരക്ക് അടക്കണം.
വര്‍ഷത്തില്‍ നൂറ് മെഗാവാട്ടിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹികതേര ഉപഭോക്താക്കള്‍ അല്ലാത്ത എല്ലാവരും അടുത്ത വര്‍ഷം മുതല്‍ സി.ആര്‍.ടി (കോസ്റ്റ് റിഫ്‌ലക്ടീവ് താരിഫ്) വിഭാഗത്തിലേക്ക് മാറും. വൈദ്യുതി ഉപഭോഗം കുറവുള്ള സമയങ്ങളില്‍ കുറഞ്ഞ നിരക്കും കൂടിയ സമയങ്ങളില്‍ ഉയര്‍ന്ന നിരക്കുമാണ് ഇവര്‍ നല്‍കേണ്ടി വരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."