വ്യാജ മദ്യം നിര്‍മിച്ചു വില്‍പന: രണ്ടു പേര്‍ പിടിയില്‍
കൈപ്പമംഗലം: കൊടുങ്ങല്ലൂര്‍ എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് റെയ്ഞ്ച് ഓഫിസ് ടീം എന്നിവര്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ചെന്ത്രാപ്പിന്നി ശ്രീമുരുക തിയറ്ററിന് സമീപത്ത്‌നിന്നു വ്യാജ മദ്യം പിടികൂടി. കോവില്‍തെക്കേവളപ്പില്‍ വീട്ടില്‍ അഭിലാഷ് (35), മൂന്നുപീടീക കിഴക്ക്കുഴിക്കണ്ടത്തില്‍ വീട്ടില്‍ അനസ് (26) എന്നിവരെയാണ് കൊടുങ്ങല്ലര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എസ്. സുകുമാരപിള്ള, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികടിയത്. പ്രതികളെ പിടികൂടിയ വിവരമറിഞ്ഞ പ്രതികള്‍ക്ക് വ്യാജ മദ്യം നിര്‍മിച്ചു നല്‍കുന്ന ചാമക്കാല പുളിക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ ഒളിവില്‍ പോയി.
ശ്രീമുരുക തിയറ്റര്‍ പരിസരത്ത് വാഹന പരിശോധനക്ക്‌നിന്ന എക്‌സസൈസ് സംഘത്തെ കണ്ട് ബൈക്ക് നിര്‍ത്താതെ പോയി. തുടര്‍ന്ന് അതിസാഹസികമായി പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പക്കല്‍നിന്നും ലേബലുകളും ഹോളോഗ്രാം സ്റ്റിക്കറുകളും പതിക്കാത്ത കുപ്പികളില്‍ വ്യാജ മദ്യം, മദ്യം നിറയാനുള്ള കുപ്പികളും പിടികൂടി. തുര്‍ന്ന് മദ്യത്തിന്റെ ഉറവിടത്തെ കുറിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യം നിര്‍മിച്ചു നല്‍കുന്ന അനില്‍കുമാറിന്റെ പങ്ക് വ്യക്തമായത്.
പ്രതികള്‍ മുന്‍പ് വിവാഹവീടുകളില്‍ തലേദിവസം മദ്യം എത്തിച്ചു നല്‍കിയതായി മൊഴി നല്‍കിയിട്ടുണ്ട്. അതുസംബന്ധിച്ച അന്വേഷണം നടത്തി വരികയാണെന്നും കൈപ്പമംഗമം, ചെന്ത്രാപ്പിന്നി, പെരിഞ്ഞനം, മതിലകം ഭാഗങ്ങളില്‍ അനധികൃതമായി ആരെങ്കിലും മദ്യ വില്‍പ്പനടത്തുന്നുവെങ്കിലും അനില്‍കുമാറിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാലും 402509390, 230463 എന്നീ നമ്പറുകളില്‍അറിയിക്കണമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സുകുമാരപിള്ള അറിയിച്ചു. എക്‌സൈസ് സംഘത്തില്‍ കൊടുങ്ങല്ലൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എക്‌സൈസ് ഉദ്യോഗസ്ഥരായ എ.ബി സുനില്‍കുമാര്‍, കെ.വി ജിസ്‌മോന്‍, എം.ആര്‍ നെല്‍സണ്‍, ടി.ആര്‍ സുനില്‍, ടി.എസ് സുനില്‍കുമാര്‍, എ.എസ് റിഹാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."