'നവകേരള നിര്‍മിതിയില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും പരിസ്ഥിതിസംരക്ഷണത്തിനും മുന്‍തൂക്കം'
വടക്കാഞ്ചേരി: പ്രളയാനന്തരമുള്ള കേരള നിര്‍മിതിയില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കുമെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുളങ്കുന്നത്ത് കാവ് ആരോഗ്യ സര്‍വകലാശാല 'പ്രളയാനന്തര ശാരീരിക മാനസിക പ്രശ്‌നങ്ങള്‍; സാഹചര്യ വിശകലനവും പ്രതിവിധികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. പുതുതലമുറയുടെ ആരോഗ്യരക്ഷക്ക് പൊതു ഇടങ്ങളും കളിസ്ഥലങ്ങളും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. എം.കെ.സി.നായര്‍ അധ്യക്ഷനായി.
മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും സ്റ്റുഡന്‍സ് സപ്പോര്‍ട്ട് ആന്‍ഡ് ഗൈഡന്‍സ് എന്ന കൈ പുസ്തക പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഐ.എം.എ നിയുക്ത പ്രസിഡന്റ് ഡോ. എം.ഇ സുഗതന്‍, ഡോക്ടര്‍മാരായ കെ. മോഹനന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.എ ആന്‍ഡ്രൂസ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍, ഡോ. രാജ് മോഹന്‍, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ ഡോ. കെ.വി ദീപു, രജിസ്ട്രാര്‍ എം.കെ മംഗളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."