ലഹരിഗുളിക വില്പന; രണ്ടു പേര് പിടിയില്‍
എടപ്പാള്‍: ലഹരി ഗുളികകള്‍ അമിതമായി സംഭരിച്ചു വില്പന നടത്തുന്ന രണ്ടു പേര് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായി. തിരൂരിനു സമീപമുള്ള ഷാഹുല്‍ ഹമീദ് (21), അജിത് (22) എന്നിവരെയാണ് കുറ്റിപ്പുറം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മാനസികാസ്വാസ്ഥ്യത്തിനു ഡോക്ടറുടെ കര്‍ശന നിയന്ത്രണപ്രകാരം നല്കുന്ന ഗുളികകളാണ് ഇവര്‍ അമിതവില ഈടാക്കി വില്പന നടത്തിയിരുന്നത്. ഈ ഗുളിക അളവില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നതു കുറ്റകരമാണ്. മദ്യത്തിനും മറ്റു ലഹരി ഉല്പന്നങ്ങള്ക്കും പകരമായി ഇത്തരം ഗുളികകള്‍ വ്യാപകമാകുന്നുവെന്ന വിവരത്തെ തുടര്‍ന്നു കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എല്‍ ബിനുകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ രണ്ടു പേര് കുടുങ്ങിയത്.
ഇവരില്‍നിന്ന് 51 ഗുളികകള്‍ കണ്ടെടുത്തു. തമിഴ്നാട്ടില്‍ എന്ജിനിയറിങ്ങിനു പഠിക്കുന്ന വിദ്യാര്‍ഥിയാണ് സംഘത്തിനു വന്‍തോതില്‍ ഗുളിക എത്തിച്ചുനല്‍കുന്നത്.
പിടിയിലായവരില്‍ ഒരാള്‍ കോളജ് വിദ്യാര്‍ഥിയാണ്. പ്രിവന്റീവ് ഓഫിസര്‍മാരായ എ.കെ രവീന്ദ്രനാഥ്, രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി. ലതീഷ്, കെ. ഹംസ, എ. ശിഹാബുദ്ദീന്, ഷിബു ശങ്കര്‍, ഗണേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."